ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ഭാര്യയും ഇന്റീരിയര്‍ ഡിസൈനറും നിര്‍മാതാവുമാണ് ഗൗരി ഖാന്. നിരവധി ബോളിവുഡ് താരങ്ങളുടെ വീടുകള്‍ ഡിസൈന്‍ ചെയ്തത് ഗൗരി ഖാനാണ്. അടുത്തിടെ സ്വന്തം റിയാലിറ്റി ഷോയായ ഡ്രീം ഹോംസിലൂടെ ടിവി അവതാരകയായും ഗൗരി അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോഴിതാ ഷാരൂഖിന്റെ ഭാര്യ എന്ന മേല്‍വിലാസം പലപ്പോഴും തനിക്ക് സുഗമമായൊരു പ്രൊഫഷണല്‍ കരിയര്‍ ഉറപ്പു നല്‍കുന്നില്ലെന്ന് പറയുകയാണ് ഗൗരി ഖാന്.
ബോളിവുഡ് സംവിധായകന് കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന കോഫി വിത്ത് കരണ്‍ എന്ന ഷോയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ഗൗരി ഖാന് ഇക്കാര്യം പറഞ്ഞത്. ഷാരൂഖ് ഖാന്റെ ഭാര്യ എന്ന മേല്‍വിലാസത്തിനപ്പുറം മികച്ച പ്രൊഫഷണല്‍ എന്നറിയപ്പെടാനാണ് ഗൗരി ഖാന് ആഗ്രഹിക്കുന്നത്. അതാണ് ഗൗരിയുടെ വാക്കുകളില്‍ പ്രകടമായത്. ഷാരൂഖിന്റെ ഭാര്യ എന്ന മേല്‍വിലാസം തനിക്ക് ഗുണം ചെയ്യാറുണ്ട് എന്നത് ശരിയാണ്. എന്നാല്‍ പകുതിയോളം സമയവും അത് തനിക്ക് സുഗമമായൊരു കരിയര്‍ ഉറപ്പു നല്‍കുന്നില്ലെന്നും താരം വെളിപ്പെടുത്തി.
ഒരു പുതിയ പ്രൊജക്ട് പരിഗണിക്കുമ്പോള്‍ തന്നെ ഒരു ഡിസൈനറായി മാത്രം പരിഗണിക്കുന്ന ചിലരുണ്ട്. എന്നാല്‍ മറ്റ് ചിലര്‍ അങ്ങനെയല്ല. ഷാരൂഖ് ഖാന്റെ ഭാര്യയ്ക്കൊപ്പം ജോലി ചെയ്യുന്നുവെന്നത് ബാഗജായി കാണുന്ന ചിലരുണ്ട്. പകുതിയോളം സമയവും ഇതെനിക്കെതിരെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഗൗരി ഖാന് കൂട്ടിച്ചേര്‍ത്തു.