പ്രശസ്ത മൂവി ട്രാക്കറായ രമേഷ് ബാലയുടെ ഒരു ട്വീറ്റാണ് ഇപ്പോൾ മലയാളി പ്രേക്ഷകരുടെയും തമിഴ് പ്രേക്ഷകരുടെയും ഉള്ളിൽ ആഘോഷത്തിന്റെ ആരവങ്ങൾ തീർത്തിരിക്കുന്നത്. സൂപ്പർസ്റ്റാർ രജനീകാന്തിനെയും ലാലേട്ടനെയും നായകന്മാരാക്കി സിനിമകൾ ഒരുക്കുവാൻ സംവിധായകൻ ഗൗതം മേനോൻ ഒരുങ്ങുന്നു എന്നാണ് രമേഷ് ബാല ട്വീറ്റ് ചെയ്തത്. ധ്രുവ് വിക്രത്തിനെ നായകനാക്കി സിനിമ ഒരുക്കുവാനും പദ്ധതിയുണ്ടെന്ന് ട്വീറ്റിൽ പറയുന്നുണ്ട്. വിക്രത്തിനെ നായകനാക്കി ഒരുക്കുന്ന ധ്രുവനചിത്തരത്തിന് ശേഷമേ ഈ പ്രൊജെക്ടുകൾ ഉണ്ടാകൂ. അതേ സമയം ധനുഷിനെ നായകനാക്കി ഒരുക്കിയ ഗൗതം മേനോന്റെ എന്നൈ നോക്കി പായും തോട്ട നാളെ തീയറ്ററുകളിൽ എത്തുകയാണ്. വരുൺ നായകനാകുന്ന ജോഷ്വ എന്ന ചിത്രം ഫെബ്രുവരി റിലീസായി ഗൗതം മേനോൻ പ്രേക്ഷകർക്കായി ഒരുക്കുന്നുണ്ട്. മിന്നലേ, വാരണം ആയിരം, കാക്ക കാക്ക, വിണ്ണൈത്താണ്ടി വരുവായ, യെന്നൈ അറിന്താൽ തുടങ്ങിയ മികച്ച ചിത്രങ്ങൾ ചെയ്ത ഗൗതം മേനോൻ രജനീകാന്തിനും ലാലേട്ടനും ഒപ്പം ഒന്നിക്കുമ്പോൾ പ്രേക്ഷകർക്കും പ്രതീക്ഷകൾ ഏറെയാണ്.
After #DhruvaNatchathiram , Dir #GVM is planning for new movies with #SuperstarRajinikanth and #Mohanlal
He also wants to direct @DhruvVikram8
— Ramesh Bala (@rameshlaus) November 28, 2019
എ ആർ മുരുഗദോസ് ഒരുക്കുന്ന ദർബാറാണ് രജനീകാന്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. സിദ്ധിഖ് ഒരുക്കുന്ന ബിഗ് ബ്രദർ, പ്രിയദർശന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം എന്നിവക്ക് പുറമേ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ബറോസ് എന്നിവയാണ് ലാലേട്ടന്റെ പുതിയ ചിത്രങ്ങൾ.