നീരജ് മാധവ് നായകനാകുന്ന പുതിയ ചിത്രമാണ് ഗൗതമന്റെ രഥം. ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഒരു നാനോ കാർ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് .ടൈറ്റിലിൽ സൂചിപ്പിക്കുന്ന രഥം ഈ നാനോ കാർ തന്നെയാണ്. കുറെ നാളുകൾക്ക് ശേഷമാണ് കേന്ദ്ര കഥാപാത്രമായി ഒരു കാർ എത്തുന്നത്. ചിത്രത്തിലെ ഉയിരെ എന്ന ഗാനത്തിന്റെ വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സിദ് ശ്രീറാം ആണ് ഗാനം ആലപിച്ചിരിക്കുന്നത്. അങ്കിത് മേനോൻ ആണ് സംഗീത സംവിധായകൻ.
നീരജ് മാധവനോടൊപ്പം ബേസിൽ ജോസഫ് രഞ്ജി പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ ആനന്ദ് മേനോനാണ് ചിത്രത്തിന്റെ സംവിധായകൻ. അദ്ദേഹം തന്നെയാണ് എഡിറ്റർ.ഐ സി എൽ ഗ്രൂപ്പാണ് ചിത്രം നിർമ്മിക്കുന്നത്.അങ്കിത് മേനോൻ എന്ന നവാഗതനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.വിഷ്ണു ശർമ്മയാണ് ഛായാഗ്രാഹകൻ.ഒരു മിഡിൽ ക്ളാസ് കുടുംബത്തിൽ ആദ്യമായി ഒരു കാർ മേടിക്കുന്നതും പിന്നീട് ഉണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് സിനിമയ്ക്ക് ആധാരം.