മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഗായത്രി അരുണ്‍. ‘പരസ്പരം ‘ സീരിയലിലെ ദീപ്തി എന്ന കഥാപാത്രമാണ് ഗായത്രിക്ക് ഏറെ ജനപ്രീതി നേടിക്കൊടുത്തത്. വണ്‍ എന്ന മമ്മൂട്ടി ചിത്രത്തിലും ഗായത്രി തിളങ്ങി. ഗായത്രിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
വനിതയ്ക്ക് വേണ്ടിയാണ് ഫോട്ടോഷൂട്ട് നടത്തിയത്. എവര്‍ഗ്രീന്‍ സൂപ്പര്‍ ഫാബ്രിക്, നെറ്റില്‍ തീര്‍ത്ത മള്‍ട്ടികളര്‍ ഫ്ലോറല്‍ ഡിസൈനര്‍ സാരിയുടുത്ത് നാടന്‍ പെണ്ണായി അണിഞ്ഞൊരുങ്ങി ഗായത്രി എത്തിയിരിക്കുന്നത്. മള്‍ട്ടി കളര്‍ പൂക്കള്‍ കൊണ്ടു നിറച്ച ഹെയര്‍ ബണ്‍ ഒപ്പം കുന്തന്‍ സ്റ്റോണ്‍ നിറഞ്ഞ ജ്വല്ലറിയും താരം അണിഞ്ഞിട്ടുണ്ട്. ഗായത്രിയുടെ ഡിസൈന്‍ വസ്ത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത് എന്സെമ്പില് ഡിസൈനര്‍ ബോട്ടികിലെ നീതു സുബിന് ആണ്. ജ്വല്ലറി പ്യുര്‍ അല്ലൂര്ലെ മൃദുല മുരളിയും ന്യൂഡ് മേക്കപ്പ് ലുക്കില്‍ ഗായത്രിയെ സുന്ദരി ആക്കിയത് ഫെമി ആന്റണിയാണ്.