പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐ പി എസിനെ പ്രേക്ഷകർ അങ്ങനെ പെട്ടെന്നൊന്നും മറക്കില്ല. ചുരുങ്ങിയ നാളുകൾ കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ പരസ്പരം അഞ്ഞൂറിലധികം എപ്പിസോഡുകൾ പിന്നിട്ടാണ് അവസാനിച്ചത്. സീരിയലിന് പിന്നാലെ ഗായത്രി സിനിമയിലേക്ക് ചേക്കേറുകയായിരുന്നു.
വൺ, തൃശ്ശൂർ പൂരം, സർവോപരി പാലാക്കാരൻ എന്നീ ചിത്രങ്ങളെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. താരം അഭിനയിച്ച രണ്ട് പുതിയ ചിത്രങ്ങൾ റിലീസിനോട് അടുത്തപ്പോൾ ആയിരുന്നു ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആരാധകർക്കായി തന്റെ ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഗായത്രിയുടെ പുതിയ ഫോട്ടോസും ശ്രദ്ധേയമാകുകയാണ്. തന്റെ സഹോദരൻ ഗോപീകൃഷ്ണന്റെ വിവാഹച്ചടങ്ങിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോസ് താരം തന്നെയാണ് പങ്ക് വെച്ചിരിക്കുന്നത്.
View this post on Instagram