കോംപ്രമൈസ് ചെയ്താൽ അവസരം നൽകാമെന്ന് പലരും പറഞ്ഞതായി തുറന്നുപറയുകയാണ് ഗായത്രി. ചിൽഡ്രൻസ് പാർക്ക് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുവേണ്ടി നൽകിയ അഭിമുഖത്തിലാണ് താരം ഇത് തുറന്നു പറഞ്ഞത്. അത്തരത്തിലുള്ള സന്ദേശങ്ങൾക്ക് ഗായത്രി മറുപടി നൽകാറില്ലെന്നും കൂട്ടിച്ചേർത്തു. ഇങ്ങനെയുള്ളവരെ അവഗണിക്കുന്നതാണ് നല്ലതെന്നും അവഗണനയാണ് ഏറ്റവും നല്ല മറുപടിയെന്നും ഗായത്രി പറയുന്നു.
അഭിമുഖത്തിൽ ഗായത്രിയുടെ ഒപ്പം നടൻ ധ്രുവനും പങ്കെടുത്തിരുന്നു. ഇത്തരത്തിലുള്ള മെസ്സേജുകൾ സ്ത്രീകൾക്ക് അയക്കുന്നവർക്ക് ചുട്ട മറുപടി നൽകണമെന്ന് ധ്രുവനും അഭിപ്രായപ്പെട്ടു. ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഗായത്രി സുരേഷിന്റെ മറ്റ് പ്രധാന ചിത്രങ്ങൾ ഒരേ മുഖം, ഒരു മെക്സികന്‍ അപാരത, സഖാവ്, കല വിപ്ലവം പ്രണയം എന്നിവയാണ്.