ജമ്നാപ്യാരിയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന ഗായത്രി സുരേഷ് ഇന്ന് ഏറെ തിരക്കുള്ള നടിമാരിൽ ഉള്ളയാളാണ്. മനോഹരമായ ഫോട്ടോസിലൂടെയും നടി പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം. 2014ലെ ഫെമിന മിസ് കേരള കൂടിയായ ഗായത്രി സുരേഷ് കരിങ്കുന്നം സിക്സെസ്, ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, വർണ്യത്തിൽ ആശങ്ക തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2016ൽ ഷൂട്ട് തുടങ്ങിയ 4G എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിക്കുവാൻ ഒരുങ്ങിയെങ്കിലും ചിത്രം ഇത് വരെ പുറത്തിറങ്ങിയിട്ടില്ല. ലവർ, ഹീറോ ഹീറോയിൻ എന്നീ ചിത്രങ്ങളിലൂടെ തെലുങ്കിലും തന്റെ സാന്നിധ്യം തെളിയിക്കുവാൻ ഒരുങ്ങുകയാണ് നടി.
ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചിരിക്കുന്ന ഫോട്ടോഷൂട്ടാണ് ശ്രദ്ധേയമായിരിക്കുന്നത്. ചുവന്ന സാരിയിൽ കിടിലൻ ലുക്കിൽ എത്തിയിരിക്കുന്ന ഗായത്രി സുരേഷിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അജീഷ് പ്രേമാണ്. നൊസ്റ്റാൾജിയ ഇവെന്റ്സാണ് ഫോട്ടോഷൂട്ടിന് പിന്നിൽ.