നയന്‍താരയെ പോലൊരു നടി ആകണമെന്ന് നടി ഗായത്രി സുരേഷ്. ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. കല്യാണരാമന്റെ ഫീമെയില്‍ വേര്‍ഷന്‍ എടുക്കണമെന്നാണ് ആഗ്രഹമെന്നും ഗായത്രി സുരേഷ് പറഞ്ഞു. ഒരു അഭിമുഖത്തിലാണ് ഗായത്രി സുരേഷ് ഇക്കാര്യം പറഞ്ഞത്.
‘നയന്‍താരയെ പോലൊരു നടി ആകണം എന്നാണ് എന്റെ ആഗ്രഹം. തലൈവി എന്ന് ഒക്കെ പറയില്ലേ അതുപോലെ ഒരു നടി ആകണം. അതുപോലെ തന്നെ സിനിമ സംവിധാനം ചെയ്യണമെന്നും ആഗ്രഹമുണ്ട്. എന്റെ കണ്ണിലൂടെ ഒരു സിനിമ പറയണമെന്ന് എനിക്ക് ചെറുപ്പം മുതലേ ആഗ്രഹമുണ്ടായിരുന്നു. അതെന്തായാലും നടക്കും. പലപ്പോഴും ഫീമെയില്‍ ഓറിയന്റഡ് സിനിമയാണെങ്കില്‍ അത് പെണ്ണ് സഫര്‍ ചെയ്യുന്നതും മറ്റുമാണ്. എന്നാല്‍ അതുപോലെ സീരിയസ് റോളുകള്‍ അല്ലാതെ എനിക്ക് കല്യാണരാമന്, പാണ്ടിപ്പട അതുപോലെയുള്ള ഫീമെയില്‍ വേര്‍ഷന്‍ എടുക്കണമെന്നും ഗായത്രി പറഞ്ഞു.
കുഞ്ചാക്കോ ബോബന് നായകനായി എത്തിയ ‘ജമ്നാപ്യാരി’ എന്ന ചിത്രത്തിലൂടെയാണ് ഗായത്രി അഭിനയലോകത്ത് എത്തിയത്. തുടര്‍ന്ന് ‘ഒരേ മുഖം’, ‘കരിങ്കുന്നം 6എസ്’ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ‘ഗാന്ധര്‍വ’ എന്ന തെലുങ്ക് ചിത്രത്തിലാണ് നടി ഒടുവില്‍ അഭിനയിച്ചത്.