വളരെ കുറച്ചു സിനിമകളിലേ അഭിനയിച്ചിട്ടുള്ളു എങ്കിലും ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയയായ നടിയാണ് ഗായത്രി സുരേഷ്. 2015ല്‍ പുറത്തിറങ്ങിയ ജമ്നാപ്യാരി എന്ന സിനിമയിലൂടെയാണ് ഗായത്രി സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അഭിനയമാണ് ഇഷ്ടമേഖല എങ്കിലും ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്യുകയാണ് ഗായത്രി ഇപ്പോള്‍. കരിംകുന്നം സിക്സെര്‍സ്, സഖാവ്, ഒരു മെക്സിക്കന്‍ ആപാരത, നാം, ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങിയവയാണ് ഗായത്രി അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.
2014ലെ മിസ് കേരളയായിരുന്നു ഗായത്രി. തൃശൂര്‍ സ്വദേശിനിയാണ്. അടുത്തിടെ ഗായത്രി തമിഴ് സിനിമയിലും അരങ്ങേറിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഗായത്രി.
ഇപ്പോഴിതാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച ചിത്രങ്ങള്‍ ശ്രദ്ധേയമാവുകയാണ്. കേരളത്തിന്റെ ഗോവയായ വര്‍ക്കലയില്‍’ എന്ന ക്യാപ്ഷനോടെയാണ് താരം ഫോട്ടോകള്‍ പങ്കു വച്ചിരിക്കുന്നത്.