മകൾ ആരാധനയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്. ‘Mini me’ എന്ന കുറിപ്പോടെയാണ്, കസവ് വസ്ത്രങ്ങളണിഞ്ഞ ആരാധനയുടെ ക്യൂട്ട് ചിത്രങ്ങൾ ഗീതു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.ഗീതുവിന്റെയും സംവിധായകന് രാജീവ് രവിയുടെയും മകളായ ആരാധന പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്.
ഗീതു മനോഹൻദാസ് വളരെ വിരളമായെ തന്റെ കുടുംബചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെയ്ക്കാറുള്ളൂ.ചിത്രത്തിൽ സാരിയും വലിയ പൊട്ടും തൊട്ടിരിക്കുന്ന ആരാധനയെ കണ്ടാൽ ഗീതു മോഹൻദാസിനെ പോലെയുണ്ടന്ന് ആരാധകർ. മലയാളത്തിന്റെ പ്രിയ നടിയും ഡോക്യുമെന്ററി ചലച്ചിത്രസംവിധായകയുമാണ് ഗീതു മോഹൻദാസ്. ശരിയായ പേര് ഗായത്രി മോഹൻദാസ്.വിളിപ്പേരായ ഗീതു എന്നത് സിനിമയിലേക്ക് വന്നപ്പോൾ തന്റെ സിനിമ പ്പേര് ആയി സ്വീകരിച്ചു. ആദ്യ ചിത്രം 1986 ൽ ഇറങ്ങിയ ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രമാണ്.
മലയാളത്തിലെ ഫാസിലിന്റെ ചിത്രമായ എന്റെ മാമാട്ടിക്കുട്ടി അമ്മക്ക് എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായ എൻ ബൊമ്മകുട്ടി അമ്മക്ക് എന്ന ചിത്രത്തിൽ പ്രധാന വേഷമാണ് ഗീതു ചെയ്തത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത കേൾക്കുന്നുണ്ടോ എന്ന ഡോക്യുമെന്ററി 2009-ൽ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച ഹ്രസ്വചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.