നടി ഗഹന വസിഷ്ഠ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി രംഗത്ത്. ഇന്‍സ്റ്റാഗ്രാം ലൈവില്‍ പൂര്‍ണനഗ്നയായിട്ടാണ് നടിയുടെ വേറിട്ട പ്രതിഷേധം. നീലച്ചിത്രക്കേസില്‍ അറസ്റ്റിലായ നടി ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. ‘ഞാന്‍ വസ്ത്രം ധരിച്ചിട്ടില്ല. പക്ഷേ, ഇത് നിങ്ങള്‍ പോണ് ആണെന്ന് പറയില്ല. വസ്ത്രം ധരിച്ചാല്‍ ചിലയാളുകള്‍ പോണ് ആണെന്ന് പറയും. അതാണ് കാപട്യം’- ഗഹന കുറിച്ചു.
അറസ്റ്റ് ഒഴിവാക്കുന്നതിന് മുംബൈ പൊലീസ് 15 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായി ഗഹന വെളിപ്പെടുത്തിയിരുന്നു. പൊലീസ് കസ്റ്റഡിയില്‍ കഴിയുമ്പോള്‍ വ്യവസായി രാജ് കുന്ദ്രയ്ക്കും നിര്‍മാതാവ് ഏക്ത കപൂറിനുമെതിരേ മൊഴി നല്കാന് തന്നെ നിര്‍ബന്ധിച്ചതായും ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ ഗഹന ആരോപിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് നടിയും മോഡലുമായ ഗഹന വസിഷ്ഠ് എന്ന വന്ദന തിവാരിയെ നീലച്ചിത്രക്കേസില്‍ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനു മുമ്പ് പോലീസ് സംഘം തന്നോട് 15 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും പണം നല്കിയാല് അറസ്റ്റ് ഒഴിവാക്കാമെന്ന് വാഗ്ദാനം നല്‍കിയതായും അവര്‍ വെളിപ്പെടുത്തി. രണ്ട് കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട ഗഹനയെ കൈക്കൂലി നല്കാന് വിസമ്മതിച്ചതിനാല്‍ പൊലീസ് അറസ്റ്റു ചെയ്തു. നാല് മാസത്തിനുശേഷമാണ് ജാമ്യം ലഭിച്ചത്. മൂന്നാമതൊരു കേസില്‍ക്കൂടി പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്.
രാജ് കുന്ദ്ര നിര്‍മിച്ച, ഹോട്ഷോട്ട് എന്ന ആപ്പ് വഴി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്ന ഹ്രസ്വചിത്രങ്ങളില്‍ താന്‍ അഭിനയിച്ചിട്ടുള്ളതായി ഗഹന സമ്മതിച്ചു. എന്നാല്‍, അവയെ നീലച്ചിത്രമെന്ന് വിശേഷിപ്പിക്കാനാവില്ല. രാജ് കുന്ദ്ര നിര്‍ബന്ധിച്ച് നീലച്ചിത്രത്തില്‍ അഭിനയിപ്പിക്കുകയായിരുന്നു എന്ന ചില മോഡലുകളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും എല്ലാവരും സ്വമേധയാ ആണ് അഭിനയിക്കുന്നതെന്നുമാണ് ഗഹന കൂട്ടിച്ചേര്‍ത്തു. നീലച്ചിത്രങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിന് ജൂലായ് 19ന് അറസ്റ്റ് ചെയ്യപ്പെട്ട രാജ് കുന്ദ്ര ആര്‍തര്‍ റോഡ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണിപ്പോള്‍. ഈ കേസില്‍ മൊഴി നല്‍കാനെത്തണമെന്നാവശ്യപ്പെട്ട് ഗഹനയ്ക്ക് ക്രൈം ബ്രാഞ്ച് സമന്‍സ് അയച്ചിരുന്നു. പുതിയ കേസില്‍ കുടുക്കി പോലീസ് അറസ്റ്റ് ചെയ്യുമെന്ന് പേടിച്ച് മൊഴി നല്കാന് അവര്‍ ഹാജരായില്ല. മുന്‍കൂര്‍ ജാമ്യത്തിന് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും ഗഹന പറഞ്ഞു.
View this post on Instagram