Categories: Bollywood

മരണശേഷം അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതം മൂളി ജെനീലിയയും റിതേഷും;അഭിനന്ദനങ്ങളുമായി ആരാധകർ

2003-ൽ പുറത്തിറങ്ങിയ ശങ്കർ സംവിധാനം ചെയ്ത തമിഴ് ചിത്രം ബോയ്‌സിലൂടെ നമ്മൾ മലയാളികൾക്കും സുപരിചിതയായ താരമാണ് ജനീലിയ. കുട്ടിത്തം നിറഞ്ഞ സംസാരവും കുസൃതിനിറഞ്ഞ അഭിനയവും ഉള്ള താരത്തെ ഏവർക്കും ഇഷ്ടമാണ്. അന്നത്തെ സൂപ്പർ-ഡ്യൂപ്പർ ഹിറ്റുകളിൽ ഒന്നായിരുന്ന ബോയ്‌സ് യുവാക്കളുടെ ഇടയിൽ ഒരുപാട് കോളിളക്കം സൃഷ്ടിച്ച സിനിമയാണ്.


ആദ്യമായി അഭിനയിച്ചത് ഹിന്ദി ചിത്രത്തിൽ ആണെങ്കിലും പിന്നീടങ്ങോട്ട് താരം ശ്രദ്ധ നേടിയത് സൗത്ത് ഇന്ത്യയിലാണ്. വിജയ് നായകനായ സച്ചിൻ, അല്ലു അർജുന്റെ ഹാപ്പി, ജയംരവി നായകനായ സന്തോഷ് സുബ്രമണ്യം അതുപോലെ മലയാളത്തിൽ ഉറുമി എന്നീ സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറാനും ജനീലിയ്ക്ക് സാധിച്ചു. 2012-ൽ ബോളിവുഡ് നടൻ റിതേഷ് ദേശ്മുഖായി വിവാഹിതയായ താരം വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഇരുവർക്കും രണ്ട് ആൺമക്കൾ ആണുള്ളത്. ഇപ്പോഴിതാ ഈ കഴിഞ്ഞ ദിവസം ഡോക്ടർസ് ഡേയിൽ ഭർത്താവ് റിതേഷിനൊപ്പം മരണശേഷം അവയവങ്ങൾ ദാനം ചെയ്യാൻ ഒരുങ്ങിയിരിക്കുകയാണ് താരം.

സമൂഹമാധ്യമങ്ങളിലൂടെ ആണ് ഈ വിവരം ഇരുവരും പുറത്തുവിട്ടത്. ‘ജീവിതം എന്നത് ഒരു സമ്മാനമാണ്. ആ സമ്മാനം ആർക്കെങ്കിലും നൽകാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സമ്മാനം..’ അതിനാൽ ഇതിൽ അണിചേരാൻ നിരവധി ആളുകൾ മുന്നോട്ടുവരണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. ഇരുവരും നന്നായി ആലോചിച്ച് എടുത്ത തീരുമാനമാണ് ഇതെന്നും അവർ പറയുന്നു. തീരുമാനത്തിന് മികച്ച പിന്തുണയാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. ഇരുവരെയും അഭിനന്ദിച്ച് നിരവധി ആളുകളാണ് കമന്റുകൾ ഇട്ടിട്ടുള്ളത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago