ഗില ഐലൻഡ് എന്ന സാങ്കൽപിക സ്ഥലത്തെ ആസ്പദമാക്കി എത്തുന്ന ചിത്രമായ ‘ഗില’യുടെ ട്രയിലർ റിലീസ് ചെയ്തു. സംവിധായകരും നടന്മാരുമായ 101 പേരുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രയിലർ റിലീസ് ചെയ്തത്. ഗില ഐലൻഡ് എന്ന സാങ്കൽപികമായ സ്ഥലത്തെ ആസ്പദമാക്കി നാഗരികവും ഗ്രാമീണവും ആയ ചുറ്റുപാടിൽ നടക്കുന്ന ചിത്രമാണ് ഗില. ഒരു ടെക്നോത്രില്ലർ ഗണത്തിൽ ഒരുങ്ങുന്ന ചിത്രമാണിത്.
റൂട്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജി കെ പിള്ളെ ശാന്ത ജി പിള്ളെ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഡോക്ടർ മനു കൃഷ്ണയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗത്തിന് ഇരയാകുന്ന ഒരു കൂട്ടം ചെറുപ്പക്കാരും അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന കൊലപാതകങ്ങളും പ്രശ്നങ്ങളും ആണ് സിനിമയിൽ ചർച്ച ചെയ്യുന്നത്. പ്രണയത്തിനും ബന്ധങ്ങൾക്കും വൈകാരിക നിമിഷങ്ങൾക്കും കൃത്യമായ സ്ഥാനമാണ് സിനിമയിൽ നൽകിയിരിക്കുന്നത്.
ചിത്രം എത്രയും പെട്ടെന്ന് തന്നെ റിലീസിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉടൻ റിലീസിന് ഒരുങ്ങുന്ന ഗിലയിൽ ഇന്ദ്രൻസ്, കൈലാഷ് തുടങ്ങിയ താരങ്ങൾക്ക് പുറമെ നിരവധി പുതുമുഖങ്ങളും അഭിനയിച്ചിരിക്കുന്നു. എഡിറ്റിംഗ് – ഷമീർ മുഹമ്മദ്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം – ക്രിസ്പിൻ കുര്യാക്കോസ്, ഗോപു കൃഷ്ണ, മിക്സിംഗ് – അശ്വിൻ കുമാർ. ഛായാഗ്രഹണം – ശ്രീകാന്ത് ഈശ്വർ, അസോസിയേറ്റ് ഡയറക്ടര്‍ – അനീഷ് ജോര്‍ജ്, ക്രിയേറ്റീവ് ഹെഡ് – പ്രമോദ് കെ പിള്ള, പ്രൊജക്റ്റ് ഡിസൈനർ - അശ്വിന്. മോഷൻ ഗ്രാഫിക്സ് ഡിസൈനർ – വിഷ്ണു മഹാദേവ്. ഡി ഐ കളറിസ്റ്റ് – കുഴൽ പ്രകാശ്. ഫിനാൻസ് കൺട്രോളർ – ജോസി ജോർജ്ജ് എരുമേലി.