നവാഗതനായ രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജീംബൂംബാ.അഷ്കർ അലി, അനീഷ് ഗോപൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സച്ചിൻ വിജി ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിലെ ജിഎൻപിസി ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ .അനീഷ്,അഷ്കർ എന്നിവരാണ് ഗാനരംഗത്ത് ചുവട് വെക്കുന്നത്. ജുബൈർ മുഹമ്മദ് ആണ് സംഗീതസംവിധായകൻ. അദ്ദേഹം തന്നെയാണ് ഗാനമാലപിച്ചിരിക്കുന്നത്.