മലയാള സിനിമയ്ക്ക് എക്കാലവും ഓർമയിൽ സൂക്ഷിക്കാവുന്ന ക്ലാസിക്ക് ചിത്രങ്ങളിൽ ഒന്നാണ് ഗോഡ്ഫാദർ. സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ ആണ് ചിത്രം ഒരുങ്ങിയത്. ഇപ്പോൾ വീണ്ടും ഗോഡ്ഫാദർ ചിത്രവുമായി എത്തുകയാണ് ലാൽ. എന്നാൽ ഇത്തവണ തമിഴിയിലാണ് ലാലിന്റെ വരവ്. മലയാളം ഗോഡ്ഫാദർ പോലെ സംവിധായകനായല്ല, മറിച്ച് നായക നടനായിട്ടാണ് ലാലിന്റെ വരവ്.
നാട്ടി,ലാൽ,മാരിമുത്ത്,അശ്വന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജഗൻ രാജശേഖർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവീൻ രവീന്ദ്രൻ ആണ് സംഗീതം. ഷണ്മുഖ സുന്ദരം ആണ് ഛായാഗ്രഹണം. ജി എസ് ആർട്സ് & ഫസ്റ്റ് ക്ലാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഗോഡ്ഫാദർ എന്നാണ് ചിത്രത്തിന്റെ പേര്. 29 വർഷങ്ങൾക്ക് ശേഷം ലാൽ ഒരു ഗോഡ്ഫാദർ ചിത്രവുമായി എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.