Categories: Celebrities

പഠിക്കുന്ന സമയം തൊട്ട് സ്വന്തമാക്കാൻ ആഗ്രഹിച്ചത് : അച്ഛൻ നൽകിയ സമ്മാനവുമായി ഗോകുൽ സുരേഷ്

മലയാളത്തിലെ എക്കാലത്തെയും മികച്ച നായകൻ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷിന്റെ 27 മത്തെ പിറന്നാളായിരുന്നു കഴിഞ്ഞ മാസം സെപ്തംബര് 29 ന്.പിറന്നാളിന് ഗോകുൽ സുരേഷിന് മഹീന്ദ്ര ഥാർ സമ്മാനമായി നൽകിയിരിക്കുകയാണ് നടൻ സുരേഷ് ഗോപി. ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള വാഹനങ്ങളിലൊന്നാണ് മഹീന്ദ്ര ഥാർ.ഒക്ടോബർ 2 ന് പുറത്തിറങ്ങിയ പുതിയ ഥാർ സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ഗോകുൽ സുരേഷ്.

ഏറെ ആഗ്രഹമായിരുന്നു ഥാർ സ്വന്തമാക്കണമെന്ന്.കോളേജിൽ പഠിക്കുമ്പോൾ ഥാർ വാങ്ങിത്തരണമെന്ന് അച്ഛനോട് ആവശ്യപ്പെട്ടിരുന്നു.അന്ന് അച്ഛൻ മേടിച്ചു തന്നില്ല.ഏറ്റവും പുതിയ മോഡൽ ഇപ്പോൾ കിട്ടിയതിൽ സന്തോഷമുണ്ടെന്ന് ഗോകുൽ സുരേഷ് പറഞ്ഞു.തിരുവനന്തപുരത്തുള്ള എസ് എസ് മഹീന്ദ്രയിൽ നിന്നാണ് ഗോകുൽ സുരേഷ് വാഹനം സ്വന്തമാക്കിയത്.

ദുൽഖർ സൽമാനടക്കം നിരവധി സിനിമ താരങ്ങൾ ഗോകുൽ സുരേഷിന് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്ത് വന്നിരുന്നു.തന്റെ ഏറ്റവും പ്രിയപ്പെട്ട ഗോകുൽ സുരേഷിന് പിറന്നാൾ ആശംസകൾ, ഉയരങ്ങൾ നിങ്ങൾ കീഴടക്കും എന്നാണ് ദുൽഖർ പോസ്റ്റിൽ രേഖപ്പെടുത്തിയത്. താര ജാഡകളൊന്നുമില്ലാതെ മലയാള സിനിമയിലേക്ക് വന്ന ഗോകുൽ സുരേഷ് കുറച്ച് ചിത്രങ്ങളിലെ അഭിനയിച്ചിട്ടുള്ളു എങ്കിലും ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടനാണ്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago