Gokul Suresh Reveals Some Bitter Truths
മുദ്ദുഗൗവിലൂടെ അരങ്ങേറ്റം കുറിച്ച് മാസ്റ്റർപീസ്, ഇപ്പോൾ വിജയകരമായി പ്രദർശനം തുടരുന്ന ഇര എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങൾ കവർന്ന ഗോകുൽ സുരേഷ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നു. മനോരമ ഓൺലൈനിന് നൽകിയ ഇന്റർവ്യൂവിലാണ് തന്നെ പലരും ഒതുക്കാൻ ശ്രമിച്ചെന്ന വെളിപ്പെടുത്തൽ ഗോകുൽ സുരേഷ് നടത്തിയിരിക്കുന്നത്. “ചില സിനിമകളുടെ ചിത്രീകരണം നീണ്ടുപോയപ്പോൾ എന്നെ ഒതുക്കാനുള്ള ശ്രമം വരെ നടന്നിരുന്നു. അത്തരത്തിൽ വാർത്തകളും വന്നു. പിന്നെ പ്രൊഡ്യൂസർമാർക്കൊക്കെ എന്നെത്തേടി വരാൻ മടിയായി. പക്ഷേ, എനിക്കതിലൊന്നും കുഴപ്പമില്ല. ആരൊക്കെ മോശമാക്കാൻ ശ്രമിച്ചാലും കഴിവുള്ളയാൾക്ക് ഉയർന്നുവരാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നു ഞാൻ വിശ്വസിക്കുന്നു.” ഗോകുൽ സുരേഷ് പറഞ്ഞു.
പ്രേക്ഷകരെ വഞ്ചിക്കാതെ സിനിമ ചെയ്യാൻ ആഗ്രഹിക്കുന്ന ഗോകുൽ പാതിവഴിയിൽ വെച്ച് ഉപേക്ഷിക്കേണ്ടി വന്ന ഒരു ചിത്രത്തെക്കുറിച്ചുമുള്ള കാര്യങ്ങൾ ഇന്റർവ്യൂവിൽ പങ്കുവെച്ചു. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ആ സിനിമയുടെ ചിത്രീകരണം ഏകദേശം തീരാറായപ്പോഴാണ് അത് വേറൊരു തരത്തിലുള്ള ചിത്രമാണെന്നു ഗോകുലിന് മനസ്സിലായത്. അപ്പോൾത്തന്നെ ആ പടം ചെയ്യുന്നതു ഗോകുൽ നിർത്തി. അച്ഛൻ സുരേഷ് ഗോപി മുദ്ദുഗൗ കണ്ടത് കഴിഞ്ഞ മാസമാണെന്നും വരുത്തേണ്ട മാറ്റങ്ങൾ പലതും പറഞ്ഞു തരുകയും ഇനിയുമേറെ നന്നാകാനുണ്ടെന്നും പറഞ്ഞെന്ന് ഗോകുൽ വെളിപ്പെടുത്തി. തന്റെ സിനിമയുടെ മാർക്കറ്റിംഗിലോ പ്രൊമോഷനിലോ അച്ഛൻ ഇടപെടാറില്ലെന്നും ഗോകുൽ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…