താരപുത്രന്മാരിൽ ഒരു മികച്ച സ്ഥാനവും ആരാധകരേയും ചുരുങ്ങിയ സമയം കൊണ്ട് കണ്ടെത്തിയ ആളാണ് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്. മുദ്ദുഗൗ എന്ന ചിത്രത്തിലെ നായകനായിട്ടാണ് ഗോകുൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മാസ്റ്റർപീസ്, ഇര, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, സൂത്രക്കാരൻ, ഇളയരാജ തുടങ്ങിയ ചിത്രങ്ങളിലും ഗോകുൽ സുരേഷ് അഭിനയിച്ചു. എന്നാൽ അഭിനയത്തേക്കാൾ സംവിധാനമാണ് തനിക്ക് ഏറെ പ്രിയപ്പെട്ടതെന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഗോകുൽ ഇപ്പോൾ. സുരേഷ് ഗോപിയുടെ ത്രസിപ്പിക്കുന്ന ആക്ഷൻ ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള സംവിധായകൻ ഷാജി കൈലാസിന്റെ ഭാര്യയും അഭിനേത്രിയുമായ ആനി നടത്തുന്ന ആനീസ് കിച്ചൻ എന്ന പ്രോഗ്രാമിലാണ് ഗോകുൽ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.
ഉൾട്ട എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് ഗോകുലും പ്രയാഗ മാർട്ടിനും പരിപാടിയിൽ എത്തിയത്. അഭിനയ രംഗത്തേക്ക് അവിചാരിതമായി എത്തിയതാണെന്നും ഒരു പത്തു പതിനഞ്ച് വർഷങ്ങൾക്കുള്ളിൽ ഒരു സിനിമ സംവിധാനം ചെയ്യാനാണ് ആഗ്രഹമെന്നും ഗോകുൽ സുരേഷ് വ്യക്തമാക്കി. പൃഥ്വിരാജിന്റെ കടുത്ത ആരാധകനായ ഗോകുലിന് പൃഥ്വിരാജിനെ നായകനാക്കി ഒരു ആക്ഷൻ ചിത്രം സംവിധാനം ചെയ്യുവാൻ ആഗ്രഹമെന്നും വെളിപ്പെടുത്തി.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…