Categories: Malayalam

ഗോവൻ അന്താരാഷ്ട്ര ചലച്ചിത്ര മേള:ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകൻ, പുരസ്‌ക്കാരം നേടുന്നത് തുടർച്ചയായ രണ്ടാം തവണ

ഗോവൻ അന്താരാഷ്ട്ര ചലച്ചിത്ര മേള:ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധാനം, പുരസ്‌ക്കാരം നേടുന്നത് തുടർച്ചയായ രണ്ടാം തവണ

ലിജോ ജോസ് പെല്ലിശ്ശേരിയെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ തുടർച്ചയായ രണ്ടാം തവണയും മികച്ച സംവിധായകനായി തെരഞ്ഞെടുത്തിരിക്കുകയാണ്. ജെല്ലിക്കെട്ടിന്റെ സംവിധാനത്തിനാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചിരിക്കുന്നത്. പോത്ത് കേന്ദ്രകഥാപാത്രമായ ലിജോ ജോസ് പല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങൾ നേടിയിരുന്നു. മലയാള സിനിമയെ ലോകസിനിമകള്‍ക്കൊപ്പം നിര്‍ത്തുന്ന അനുഭവമാണ് ചിത്രം സമ്മാനിച്ചതെന്നും പ്രേക്ഷകർ പറയുന്നു.

അറവുശാലയില്‍നിന്ന് കയര്‍പൊട്ടിച്ചോടിയ ഒരു പോത്തിന്റേയും എരുമയുടേയും പരാക്രമങ്ങള്‍ പശ്ചാത്തലമാക്കി മനുഷ്യാവസ്ഥയുടെ വര്‍ത്തമാന ജീര്‍ണ്ണതയെ വിചാരണ ചെയ്യുന്ന ലക്ഷണമൊത്ത കഥയായിരുന്നു ‘മാവോയിസ്റ്റ്.’ ഈ കഥയെ ആസ്പദമാക്കിയായിരുന്നു ചിത്രം ഒരുങ്ങിയത്. മികച്ച നടനുള്ള രജത മയൂരം സെയു യോർഗെ മാരി ഗല്ല എന്ന ചിത്രത്തിന് നേടി. മികച്ച നടിക്കുള്ള രജത മയൂരം ഉഷ ജാദവ് നേടി. മായ് ഘട്ട് ആണ് ചിത്രം.

ഒരു ഗ്രാമത്തിലേക്ക് കയറു പൊട്ടിച്ച് ഓടുന്ന പോത്തിനെ പിടിക്കാൻ ശ്രമിക്കുന്ന ആളുകളുടെ കഥയാണ് ജെല്ലിക്കെട്ട് പറയുന്നത്. എസ്. ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രത്തിൽ ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പ്രശാന്ത് പിള്ളയാണ് സിനിമയ്ക്കുവേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ആദ്യ സ്ക്രീനിംഗ് വിശ്വ വിഖ്യാതമായ ടോറോന്റോ ഫിലിം ഫെസ്റ്റിവലിൽ കഴിഞ്ഞ മാസം നടന്നു.ടോറോന്റോയിൽ ഗംഭീര നിരൂപണങ്ങൾ സ്വന്തമാക്കിയതിന് പിന്നാലെ വിശ്വവിഖ്യാതമായ റോട്ടൻടൊമാറ്റോ വെബ്‌സൈറ്റിലും ഇടം പിടിച്ചിരുന്നു ചിത്രം.

ഹൊറർ, ത്രില്ലർ, സയൻസ് ഫിക്‌ഷൻ വിഭാഗത്തിലെ ഏറ്റവും മികച്ച പത്ത് ചിത്രങ്ങളിൽ ഒന്ന് ജല്ലിക്കട്ട് ആണെന്നത് മലയാളികൾക്ക് എന്നും അഭിമാനിക്കാവുന്ന ഒന്നാണ്.ചിത്രം ആദ്യാവസാനം ആകാംക്ഷയുടെ മുൾമുനയിൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ട്.നൂറുകണക്കിന് ആളുകൾ, കാട്ടിലൂടെ കത്തിയും മറ്റ് ആയുധങ്ങളുമായി പോത്തിനെ തേടി നടക്കുന്ന രംഗങ്ങൾ ‘മാഡ് മാക്സ്’ സിനിമകളെ അനുസ്മരിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

Webdesk

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 week ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 week ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 week ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

2 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago