മലയാള സിനിമയിലെ മുന്‍ നിര യുവ നായകന്‍മാരില്‍ ശ്രദ്ദേയനായ താരമാണ് ഗോകുല്‍ സുരേഷ്. താരങ്ങളുടെ മക്കളുടെ വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയ ഇരു കൈയ്യും നീട്ടി സ്വീകരിക്കാറാണ് പതിവ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ഗോകുലിന്റെ പുതിയ പോസ്റ്റ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്. നടനും എംപിയുമായ സുരേഷ് ഗോപിയെക്കുറിച്ചാണ് താരത്തിന്റെ പോസ്റ്റ്.
ഏതൊരു മകനെ പോലെ അച്ഛന്റെ മികച്ച പ്രവൃത്തികളെ അഭിനന്ദിച്ചാണ് ഗോകുല്‍ പോസ്റ്റ് ഷെയര് ചെയ്തിരിക്കുന്നത്. തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എം പിയുടെ വികസന ഫണ്ടില്‍ നിന്ന് സ്ഥാപിച്ച പ്ലാസ്റ്റിക് റീസൈക്കിള്‍ മെഷീന്‍ സ്ഥാപിച്ചത് അറിയിച്ചാണ് കുറിപ്പ് പങ്കുവച്ചത്.
മെഷീന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. അച്ഛന്റെ പ്രവൃത്തികളില്‍ അഭിമാനം തോന്നുന്നുവെന്നും മാധ്യങ്ങളും ഇവിടുത്തെ നിയമ നിര്‍മ്മാണം നടത്തുന്നവരും സര്‍ക്കാരുമെല്ലാം അച്ഛനെ എത്ര കുറച്ച് കണ്ടാലും പ്രഷ്‌നമില്ലെന്നും അച്ഛന്റെ യോഗ്യതയെ കണ്ട് അഭിനന്ദിക്കാതിരിക്കാന്‍ ആകുന്നില്ലെന്നും നിങ്ങള്‍ എന്നും എന്റെ അഭിമാനമാണെന്നും ഗോകുല്‍ കുറിച്ചു. പ്ലാസ്റ്റിക് പൊടികള്‍ നിക്ഷേപിക്കുമ്പോള്‍ അത് ചെറിയ തരികളായി മാറ്റുന്നതാണ് റീസൈക്കിള്‍ മെഷീന്‍. പരിസരമലിനീകരണം ഒഴിവാക്കാനും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും റീസൈക്കിള്‍ ചെയ്യാനും ഈ മെഷീന്‍ ഉപകരിക്കുന്നതാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…