സൂപ്പർഹിറ്റ് ആയ ‘പ്രേമം’ എന്ന സിനിമയ്ക്കു ശേഷം സംവിധായകൻ അൽഫോൻസ് പുത്രൻ ഒരുക്കുന്ന ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജ് സുകുമാരൻ, നയൻതാര എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്. ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അൽഫോൻസ് പുത്രൻ പുതിയ ചിത്രവുമായി തിയറ്ററുകളിലേക്ക് എത്തുന്നത്. ചിത്രം ഓണം റിലീസ് ആയി തിയറ്ററുകളിലേക്ക് എത്തും.
ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രം ഒടിടിയിൽ റെക്കോഡ് തുകയ്ക്കാണ് വിറ്റു പോയിരിക്കുന്നത്. ടീസറും പോസ്റ്ററുകളും മാത്രം ഇറക്കിയ ചിത്രത്തിന് ഇതിനകം തന്നെ ആരാധകരുടെ ഇടയിൽ വലിയ ഹൈപ്പാണ് ഉള്ളത്. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ നേരവും പ്രേമവും സൂപ്പർ ഹിറ്റുകൾ ആയിരുന്നു. അതുകൊണ്ടു തന്നെ വലിയ പ്രതീക്ഷയാണ് ആരാധകർ ഈ ചിത്രത്തിനും വെച്ചു പുലർത്തുന്നത്.
‘ഗോൾഡ്’ സിനിമയുടെ ഒ ടി ടി അവകാശം ആമസോൺ പ്രൈം ആണ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതു സംബന്ധിച്ച് അണിയറപ്രവർത്തകരിൽ നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഒന്നും വന്നിട്ടില്ല. സിനിമയ്ക്ക് 30 കോടിക്ക് മുകളിൽ പ്രി റിലീസ് ബിസിനസ് ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതിനകം തന്നെ സിനിമയുടെ തമിഴ്, കന്നഡ, ഓവർസീസ് വിതരണാവകാശമെല്ലാം റെക്കോർഡ് തുകയ്ക്കാണ് വിറ്റു പോയിരിക്കുന്നത്. സൂര്യ ടിവിക്കാണ് സിനിമയുടെ സാറ്റലെറ്റ് അവകാശം. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് സിനിമയുടെ ഓവർസീസ് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. സെപ്തംബർ എട്ടിന് ചിത്രം തിയറ്ററുകളിലേക്ക് എത്തും.
#PrithvirajSukumaran #Nayanthara starrer #Gold movie OTT rights sold for a Record price in his Career to @PrimeVideoIN
it is next outing of #Premam Director which starred #NivinPauly #Saipallavi #AnupamaParameswaran #Mollywood #Kollywood #Tollywood #Sandalwood #Bollywood
— GlobalFilmIND (@GLOBALFILMIND) August 29, 2022