ഏറെ പ്രിയപ്പെട്ട വളര്‍ത്തുനായയുടെ വിയോഗത്തില്‍ മനംനൊന്ത് സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അഭയ ഹിരണ്‍മയിയും. തങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തുനായയെ ഓര്‍ത്തുള്ള വൈകാരികമായ കുറിപ്പ് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. പഗ്ഗ് ഇനത്തില്‍പ്പെട്ടതായിരുന്നു ഗോപി സുന്ദറിന്റെ വളര്‍ത്തുനായയായ ഹിയാഗോ. അഭയ ഹിരണ്‍മയിക്കും ഏറെ പ്രിയപ്പെട്ടവളായിരുന്നു ഈ നായക്കുട്ടി.
വളരെ മനോവിഷമത്തോടെയാണ് താനിതെഴുതുന്നതെന്നും ആര്‍ക്കെങ്കിലും തന്റെ വിഷമം മനസിലാകുമോ എന്നറിയില്ലെന്നും ഗോപി സുന്ദര്‍ കുറിച്ചു. ഒരു വളര്‍ത്തുനായ എന്ന രീതിയില്‍ അവളെ വിശേഷിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. തങ്ങളിലൊരാളായിരുന്ന അവള്‍ വിടപറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി അവള്‍ തന്റെ കൂടെയുണ്ട്. ഒരു പക്ഷേ തന്നെക്കാളും അവളായിരിക്കും എല്ലാം ഓര്‍ക്കുന്നുണ്ടാകുക. ചെന്നൈ മറീന ബീച്ചിലൂടെയുള്ള അവളുടെ ആദ്യ ചുവടുകള്‍, ഒരു മാസം മാത്രം പ്രായമുണ്ടായിരുന്നപ്പോള്‍ അവളുടെ ചെറിയ പേടികളെല്ലാം മാറ്റിയെടുത്തു. തനിക്കെന്നപോലെ തന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അവള്‍ പ്രിയപ്പെട്ടവളായിരുന്നുവെന്നും ഗോപി സുന്ദര്‍ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…