സംഗീത സംവിധായകന് ഗോപി സുന്ദറും ഗായിക അമൃത സുരേഷും പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. വരണമാല്യം ധരിച്ചുള്ള ചിത്രമാണ് ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പളനിയില്‍ നിന്നുള്ളതാണ് ചിത്രം. ‘പഴനി മുരുകന് ഹരോഹര’ എന്ന ക്യാപ്ഷനാണ് ഗോപി സുന്ദര്‍ ചിത്രത്തിന് നല്‍കിയത്. ചിത്രത്തിന് താഴെ പതിവുപോലെ ആശംസകളും വിമര്‍ശനങ്ങളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.
ഇക്കഴിഞ്ഞ മേയിലാണ് സംഗീത സംവിധായകന് ഗോപി സുന്ദറും ഗായിക അമൃത സുരേഷും തങ്ങളുടെ പ്രണയം പബ്ലിക്കാക്കിയത്. ഇതിന്റെ പേരില്‍ ഇരുവരും ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഇതിന് ശേഷവും ഇരുവരും തങ്ങളുടെ നിമിഷങ്ങള്‍ ആരാധകരമായി പങ്കിട്ടു. കഴിഞ്ഞ ദിവസം പ്രണയാര്‍ദ്രമായ ഒരു വിഡിയോയും ഇരുവരും പഹ്കുവച്ചിരുന്നു.
ഗായിക അഭയ ഹിരണ്മയിയുമായി ലിംവിംഗ് റിലേഷനിലായിരുന്നു ഗോപി സുന്ദര്‍. ഒന്‍പത് വര്‍ഷത്തോളം ഇരുവരും ഒരുമിച്ചായിരുന്നു. ഭാര്യയും മക്കളുമുള്ള ഗോപി സുന്ദര്‍ അഭയയുമായി ലിവിംഗ് റിലേഷനിലായത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇരുവര്‍ക്കുമെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു. അതിനിടെയാണ് അമൃത സുരേഷുമായി പ്രണയത്തിലാണെന്ന് ഗോപി സുന്ദര്‍ വെളിപ്പെടുത്തുന്നത്.