കഴിഞ്ഞയിടെ ആയിരുന്നു അമൃത സുരേഷിന്റെയും ഗോപി സുന്ദറിന്റെയും പുതിയ ഗാനമായ ഒലേലെ സോഷ്യൽ മീഡിയയിൽ വൈറലായത്. ഇപ്പോൾ ഒലേലെ ഗാനത്തിന്റെ റിഹേഴ്സൽ ഡാൻസ് വീഡിയോയുമായി എത്തിയിരിക്കുകയാണ് താരങ്ങൾ. പോസിറ്റീവും നെഗറ്റീവുമായ നിരവധി കമ്റുകളാണ് റിഹേഴ്സൽ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. വളരെ കളർഫുൾ ആയിട്ടായിരുന്നു ഒലേലെ പാട്ട് എത്തിയത്, അമൃതയും ഗോപിയും പാട്ടിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു മിനിറ്റ് നീണ്ടു നിൽക്കുന്ന സംഗീതം എന്ന് പറഞ്ഞാണ് ഒലെലെ അവതരിപ്പിച്ചത്. ബി കെ ഹരിനാരായണൻ ആണ് ഒലേലെ പാട്ടിന് വരികൾ രചിച്ചത്. ഗോപി സുന്ദർ തന്നെയാണ് സംഗീതസംവിധാനം. ഗോപി സുന്ദറും അമൃത സുരേഷും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
പാട്ടിന് വൻ വരവേൽപ്പായിരുന്നു ലഭിച്ചത്. നിരവധി പേർ പാട്ട് അടിപൊളിയാണെന്ന് കുറിച്ചപ്പോൾ ഇഷ്ടപ്പെടാത്തവർ അത്തരത്തിലുള്ള അഭിപ്രായവും രേഖപ്പെടുത്തിയിരുന്നു. അമൃതയും ഗോപി സുന്ദറും തമ്മിലുള്ള ബന്ധം സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള ചർച്ചയാകുന്ന സാഹചര്യത്തിലാണ് പുതിയ വീഡിയോകളുമായി ഇരുവരും എത്തുന്നത്.
പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചെന്നും അടുത്തിടെ ആയിരുന്നു ഗോപി സുന്ദറും അമൃത സുരേഷും ചേർന്ന് വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങൾ പിന്നിട്ട് ഒരുമിച്ച് മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർത്ഥനയും എന്നും തങ്ങൾക്കൊപ്പം ഉണ്ടാകണമെന്നും അമൃതയും ഗോപി സുന്ദറും കുറിപ്പിലൂടെ അഭ്യർത്ഥിച്ചിരുന്നു.
View this post on Instagram