പ്രണയത്തിലെന്ന് വ്യക്തമാക്കിയുള്ള ചിത്രം പങ്കുവച്ചതിന് ശേഷം സംഗീത സംവിധായകന് ഗോപി സുന്ദറിനേയും ഗായിക അമൃത സുരേഷിനേയും പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗോപി സുന്ദറും അമൃതയും.
പുട്ടും മുട്ടക്കറിയും കഴിക്കുന്ന ഒരു ചിത്രമാണ് ഇരുവരും പങ്കുവച്ചത്. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്ന, ഒരു പണിയും ഇല്ലാത്തവര്‍ക്കായി ഈ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നു എന്ന ക്യാപ്ഷനും ചിത്രത്തിന് നല്‍കിയിരുന്നു. തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് ഇരുവരും മറുപടി നല്‍കിയത്. നിരവധി പേരാണ് ഈ ചിത്രത്തിന് താഴെ പ്രതികരണവുമായി എത്തിയത്.
നേരത്തേ മകള്‍ക്കും ഗോപി സുന്ദറിനുമൊപ്പം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നില്ക്കുന്ന ചിത്രവും അമൃത പങ്കിട്ടിരുന്നു. ഗോപി സുന്ദറിന്റെ പിറന്നാള്‍ ദിനത്തില്‍ അമൃത സുരേഷ് പഹ്കിട്ട ചിത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗായിക അഭയ ഹിരണ്മയിക്കൊപ്പം ലിവിംഗ് റിലേഷനിലായിരുന്നു ഗോപി സുന്ദര്‍. ഇതിനിടെയാണ് അമൃതയുമായി പ്രണയത്തിലാകുന്നത്.
View this post on Instagram