പ്രണയാര്‍ദ്ര ചിത്രം പങ്കുവച്ച് ഗായിക അമൃത സുരേഷും സംഗീത സംവിധായകന് ഗോപി സുന്ദറും. ഇന്‍സ്റ്റഗ്രാമിലൂടെ ഗോപി സുന്ദറാണ് ചിത്രം പങ്കുവച്ചത്. ‘Wind’ എന്ന അടിക്കുറിപ്പാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ഇരുവരും പരസ്പരം മുഖത്ത് നോക്കി ചിരിക്കുന്ന ചിത്രം പകര്‍ത്തിയത് ഗോപി സുന്ദറാണ്.
ഗോപി സുന്ദറിന്റേയും അമൃതയുടേയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അമൃതയുടെ അനുജത്തി അഭിരാമി സുരേഷ് കമന്റുമായി എത്തിയിട്ടുണ്ട്. നിരവധി പേര് ഫോട്ടോയ്ക്ക് താഴെ മോശം കമന്റുമായും എത്തിയിട്ടുണ്ട്.
അടുത്തിയെടാണ് ഗോപി സുന്ദറും അമൃത സുരേഷും പ്രണയം വെളിപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ ഒരു ഫോട്ടോ പങ്കുവച്ചായിരുന്നു ഇരുവരും പ്രണയം പറഞ്ഞത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ച് മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാര്‍ത്ഥനയും വേണമെന്നും ഇരുവരും കുറിച്ചിരുന്നു.
View this post on Instagram