ആദ്യ സിനിമ കൊണ്ട് തന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് ഗോപിക രമേശ്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തില്‍ ഡയലോഗുകള്‍ കുറവാണെങ്കിലും അവള്‍ക്ക് ഒരു വികാരവും ഇല്ല എന്ന ജയ്‌സന്റെ ഡയലോഗിലൂടെ ആണ് ഗോപിയുടെ കഥാപാത്രം മുന്നേറുന്നത്. സ്റ്റെഫി എന്ന തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ ഗോപിയുടെ കഥാപാത്രം മൂളലുകളിലൂടെ മാത്രം ശ്രദ്ധേയമായി. ചിത്രത്തിനുശേഷം ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സ് ആണ് സ്റ്റെഫിക്ക് ലഭിച്ചത്. ജയ്‌സന്റെ ജൂനിയറായി ഗോപിക എത്തുകയും പിന്നീട് ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയും അതിനുശേഷം ബ്രേക്ക് അപ്പ് ആവുകയും ചെയ്യുകയാണ് ചിത്രത്തില്‍.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗോപികയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷത്തിനു മുകളില്‍ ആരാധകരുമുണ്ട്. തന്റെ പുത്തന്‍ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഗോപിക ഇന്‍സ്റ്റാഗ്രാമിലൂടെ പങ്ക് വയ്ക്കാറുണ്ട്. അടുത്തിടെ തന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ടും ഗോപിക ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വെച്ചിരുന്നു. വാങ്ക് എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.
ഇപ്പോഴിതാ ഗോപിക ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വച്ച ഡാന്‍സ് വീഡിയോ വൈറലാകുകയാണ്. സുഹൃത്തുമൊത്തു ഫുട്‌ബോള്‍ ജേഴ്സിയില്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോയാണത്. വൈക്കം സ്വദേശിനിയാണ് ഗോപിക.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…