അനശ്വര രാജനെ കേന്ദ്രകഥാപാത്രമാക്കി സ്കൂള്‍ കാലഘട്ടത്തെ അനുസ്മരിപ്പിച്ചുകൊണ്ട് ഗിരീഷ് സംവിധാനം ചെയ്ത ചിത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ചിത്രത്തില്‍ ഒരുപിടി നല്ല താരങ്ങളും അണിനിരന്നിരുന്നു, അക്കൂട്ടത്തില്‍ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഗോപിക. ഒരു പ്രധാന കഥാപാത്രമായി തന്നെ ആയിരുന്നു ചിത്രത്തില്‍ ഗോപിക എത്തിയത്. ഒരു വികാരവും ഇല്ലാത്ത ഒരു നായിക എന്ന വിശേഷണമായിരുന്നു പ്രേക്ഷകര്‍ ഗോപികയ്ക്ക് നല്‍കിയത്. സ്വാഭാവിക അഭിനയത്തിന്റെ മികവില്‍ ഓരോ അഭിനേതാക്കളും കൈയ്യടി നേടുകയും പിന്നീട് നിരവധി അവസരങ്ങള്‍ വന്നുചേരുകയും ചെയ്തു.
ചുവന്ന വസ്ത്രത്തില്‍ മനോഹരിയായി ആരാധകരുടെ മനം കവരുന്ന ചിത്രങ്ങളാണ് ഗോപിക സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുള്ളത്. അതിമനോഹര ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് സമീഹ് ഫോട്ടോഗ്രാഫിയാണ്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി കമെന്റുകളാണ് ചിത്രങ്ങള്‍ക്ക് കിട്ടിയത്. സിനിമയ്ക്ക് പുറമെ ഹ്രസ്വ ചിത്രങ്ങളിലും ഗോപിക രമേശ് വേഷമിട്ടിട്ടുണ്ട്. അതില്‍ പലതും പ്രേഷകരുടെ ഇടയില്‍ പലപ്പോഴും തരംഗമായി തുടരുന്നു.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്കുശേഷം അത്രയും പ്രാധാന്യമുള്ള ഒരു വേഷം പിന്നീട് നടിയ്ക്ക് ലഭിച്ചിരുന്നില്ല. ഒരു നായികയാകാനുള്ള തയ്യാറെടുപ്പിലാണ് ഗോപിക ഇപ്പോള്‍. ഗ്ലാമറസ് ലുക്കിലും താരം ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെടാറുണ്ട്.