തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ താരം ഗോപിക രമേശിനെ മലയാളി പ്രേക്ഷകര്‍ മറക്കില്ല. തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ സ്റ്റെഫി എന്ന കഥാപാത്രമായാണ് ഗോപിക എത്തിയത്. പ്രേക്ഷകരുടെ കയ്യടി നേടിയ കഥാപാത്രമായിരുന്നു സ്റ്റെഫിയുടേത്. വാങ്ക് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തില്‍ ഗോപിക എത്തിയിരുന്നു. സിനിമയില്‍ തുടക്കം കുറിച്ചതിനു ശേഷം ഇന്‍സ്റ്റഗ്രാമിലും സജീവമാണ് ഗോപിക.
ഗോപികക്ക് സോഷ്യല്‍ മീഡിയയിലും ആരാധകരെറെയാണ്. ബോള്‍ഡ് ഫോട്ടോഷൂട്ടുകളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കു വയ്ക്കാറുണ്ട്. ഗോപിക ഇപ്പോള്‍ തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കു വച്ച് ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്.