ഗൗരി ജി കിഷൻ എന്ന പെൺകുട്ടിയെ പ്രേക്ഷകർ നെഞ്ചിലേറ്റിയത് 96 എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ്. തൃഷയുടെ ചെറുപ്പം അഭിനയിച്ച താരം നിമിഷനേരം കൊണ്ടാണ് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയത്. സണ്ണി വെയ്ൻ നായകനായ അനുഗ്രഹീതൻ ആന്റണിയിലും ധനുഷ് നായകനായ കർണനിലുമാണ് പ്രേക്ഷകർ അവസാനമായി ഗൗരിയെ ബിഗ് സ്ക്രീനിൽ കണ്ടത്. മനോഹരമായ ഫോട്ടോഷൂട്ടുകൾ കൊണ്ട് ആരാധകരെ കൈയ്യിലെടുക്കാറുള്ള ഗൗരിയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മനോഹരമായ ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് റിച്ചാർഡ് ആന്റണിയാണ്.