ഗൗരി ജി കിഷൻ എന്ന പെൺകുട്ടിയെ പ്രേക്ഷകർ നെഞ്ചിലേറ്റിയത് 96 എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ്. തൃഷയുടെ ചെറുപ്പം അഭിനയിച്ച താരം നിമിഷനേരം കൊണ്ടാണ് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയത്. ഗൗരി നായികയായി അഭിനയിക്കുന്ന മലയാള ചലച്ചിത്രം അനുഗ്രഹീതൻ ആന്റണി നാളെ തീയറ്ററുകളിൽ എത്തുകയാണ്. സണ്ണി വെയ്ൻ നായകനാകുന്ന ചിത്രത്തിന്റെ പ്രൊമോഷൻ വർക്കുകൾക്ക് എത്തിയ താരത്തിന്റെ ഫോട്ടോസാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. ക്യൂട്ട് ലുക്കിൽ എത്തിയിരിക്കുന്ന ഗൗരിയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മനു ശങ്കറാണ്.
View this post on Instagram
സണ്ണി വെയിനെ നായകനാക്കി ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം ഷിജിത്ത് നിർമ്മിക്കുന്ന അനുഗ്രഹീതൻ ആന്റണി സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് പ്രേക്ഷകരിലേക്കെത്തുന്നത്. അരുൺ മുരളീധരൻ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന നിർവഹിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്. ഹരിശങ്കർ കെ എസ് ആലപിച്ച സമൂഹ മാധ്യമങ്ങളിൽ തരംഗമായ കാമിനി എന്ന ഗാനം പുറത്തിറങ്ങിയ ശേഷം ഇരുപ്പത്തിമൂന്നു മില്യണിലധികം ആളുകളാണ് കണ്ടത്.