ഹാപ്പി വെഡിങ്ങിൽ പാട്ട് പാടി പൊട്ടിച്ചിരിപ്പിച്ച ഗ്രേസ് ആന്റണി കുമ്പളങ്ങി നൈറ്റ്സിലെ സിമിയായി വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. സ്വാഭാവിക നർമത്തോടൊപ്പം ബേബി മോളുടെ ചേച്ചിയായുള്ള തകർപ്പൻ പ്രകടനം കൂടിയായപ്പോൾ പ്രേക്ഷകർ നിറഞ്ഞ കൈയ്യടിയാണ് ഗ്രേസ് ആന്റണിക്ക് നൽകിയത്. ഇപ്പോഴിതാ ഗ്രേസ് ആന്റണിപങ്ക് വെച്ച ഒരു സന്തോഷം സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്. വോക്സ്വാഗൺ ടൈഗൺ ജി ടി പ്ലസ് സ്വന്തമാക്കിയ വാർത്തയാണ് താരം ആരാധകരുമായി പങ്ക് വെച്ചിരിക്കുന്നത്. ഏകദേശം 22 ലക്ഷത്തോളമാണ് ഈ വാഹനത്തിന് കേരളത്തിൽ ഓൺ റോഡ് പ്രൈസ് വരുന്നത്.
View this post on Instagram
ഹാപ്പി വെഡിങ്ങിലൂടെ അരങ്ങേറ്റം കുറിച്ച ഗ്രേസ് ആന്റണി പിന്നീട് ഫഹദിന്റെ ജോഡിയായി അഭിനയിച്ച കുമ്പളങ്ങി നൈറ്റ്സിലെ പ്രകടനത്തിലൂടെയാണ് ശ്രദ്ധ പിടിച്ചു പറ്റിയത്. മികച്ചൊരു നർത്തകി കൂടിയായ ഗ്രേസ് വിനയ് ഫോർട്ട് ചിത്രം തമാശയിലും മഞ്ജു വാര്യർ ചിത്രം പ്രതി പൂവൻകോഴിയിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. ഇന്ദ്രജിത്തിന്റെ നായികയായി സക്കറിയ മുഹമ്മദ് ഒരുക്കുന്ന ഹലാൽ ലൗ സ്റ്റോറിയിലും ഗ്രേസിനെ പ്രേക്ഷകർ മികച്ച റോളിൽ കണ്ടിരുന്നു.
അജു വർഗീസ് നായകനായ സാജൻ ബേക്കറി സിൻസ് 1962, നിവിൻ പോളി ചിത്രം കനകം കാമിനി കലഹം, പത്രോസിന്റെ പടപ്പുകൾ എന്നിവയാണ് അവസാനമായി പുറത്തിറങ്ങിയ ഗ്രേസ് ആന്റണിയുടെ ചിത്രങ്ങൾ. സിംപ്ലി സൗമ്യയാണ് റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം.