താരസംഘടന ‘അമ്മ’യ്ക്ക് ജിഎസ്ടി രജിസ്ട്രേഷനില്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജിഎസ്ടി വകുപ്പ് സംഘടന ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ മൊഴിയെടുത്തു. അംഗത്വമെടുക്കുന്നതിന് ജിഎസ്ടി വെട്ടിപ്പ് നടന്നിട്ടുണ്ടോ, വിദേശത്തുള്‍പ്പെടെ നടത്തുന്ന പരിപാടികളുടെ നികുതി അടച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് വകുപ്പ് പരിശോധിക്കുന്നത്.
മെഗാഷോകള്‍ സംഘടിപ്പിക്കുമ്പോള്‍ ജിഎസ്ടി പരിധിയിലുള്‍പ്പെടും. എന്നാല്‍ സംഘടന ഇത്തരത്തില്‍ നികുതി അടച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. ഇത് മനഃപൂര്‍വം വരുത്തിയ പിഴവാണോ എന്നാണ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇടവേള ബാബുവിന്റെ മൊഴിയെടുത്തത്.
താരസംഘടന ട്രസ്റ്റ് ആണെന്നും സംഭാവനയായാണ് പണം സ്വീകരിക്കുന്നതെന്നുമായിരുന്നു നേരത്തേ സ്വീകരിച്ച നിലപാട്. എന്നാല്‍ ആറ് മാസം മുന്‍പ് ജിഎസ്ടി വകുപ്പ് നോട്ടിസ് നല്‍കിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് അമ്മ ജിഎസ്ടി രജിസ്ട്രേഷനെടുത്തു. 45 ലക്ഷം രൂപ നികുതി അടച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.