ബോളിവുഡ് താരം ഗുൽ പനാഗിന്റെ വർക്ക് ഔട്ട് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ്, വീഡിയോയുടെ പ്രത്യേകത എന്തെന്നാൽ താരം സാരിയിലാണ് പുഷ് അപ് ചെയ്യുന്നത്, തന്റെ വീഡിയോ ഗുൽ പനാഗ് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
‘എവിടെയായാലും എപ്പോഴായാലും’ എന്ന ക്യാപ്ഷനോട് കൂടിയാണ് താരം തന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. വളരെ പെട്ടെന്നാണ് താരത്തിന്റെ ഈ വിഡിയോ ഏറെ ശ്രദ്ധ നേടിയത്, നിരവധി പേരാണ് താരത്തിനെ ആശംസിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. നടനും മോഡലും ഫിറ്റനസ്സ് ഐക്കണുമായ മിലിന്ദ് സോമന്റെ അമ്മ ഇതിനു മുൻപ് സാരി ധരിച്ച് വർക്ക് ഔട്ട് ചെയ്തതും മാരത്തോൺ ഓടിയതും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
https://www.instagram.com/p/CH9hXPhJte-/?utm_source=ig_web_button_share_sheet