കരിയറിലെ തന്നെ ദുൽഖറിന്റെ വമ്പൻ ചിത്രം റിലീസ് ആകാൻ ഇനി ദിവസങ്ങൾ മാത്രം. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കിംഗ് ഓഫ് കൊത്ത തിയറ്ററുകളിലേക്ക് ഓണത്തിന് എത്തും. എന്നാൽ. കിംഗ് ഓഫ് കൊത്ത റിലീസിന് മുമ്പ് ദുൽഖർ പ്രധാന വേഷത്തിൽ എത്തുന്ന ഗൺസ് ആൻഡ് ഗുലാബ്സ് വെബ് സീരീസ് റിലീസ് ചെയ്യും. നെറ്റ്ഫ്ലിക്സിൽ ഓഗസ്റ്റ് 18ന് സ്ട്രീമിംഗ് ആരംഭിക്കുന്ന വെബ് സീരീസിന്റെ ട്രയിലർ കഴിഞ്ഞദിവസം റിലീസ് ചെയ്തു.
കോമഡി ക്രൈം ത്രില്ലര്‍ വിഭാഗത്തിലുള്ള ഗ്യാങ് വാറാണ് സീരിസിന്റെ പ്രമേയം എന്നാണ് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്. ഇൻസ്പെക്ടര്‍ അര്ജുൻ വര്‍മ എന്ന കഥാപാത്രത്തെ ആണ് ദുൽഖർ ഇതിൽ അവതരിപ്പിക്കുന്നത്. രാജ് നിദിമൊരുവും കൃഷ്ണ ഡികെയുമാണ് സീരീസ് സംവിധാനം ചെയ്യുന്നത്. രാജ്കുമാര് റാവു, ആദര്‍ശ് ഗൗരവ്, ഗുല്‍ഷന്‍ ദേവയ്യ, സതീഷ് കൌശിക്, വിപിന്‍ ശര്‍മ്മ, ശ്രേയ ധന്വന്തരി, ടി ജെ ഭാനു എന്നിവരാണ് വെബ് സീരീസിലെ മറ്റ് അഭിനേതാക്കൾ. ‘ഗണ്‍സ് ആൻഡ് ഗുലാബ്സ്’ നെറ്റ്ഫ്ലിക്സില്‍ ഓഗസ്റ്റ് 18 സ്ട്രീമിംഗ് ആരംഭിക്കും.
സീരീസിന്റെ ഛായാഗ്രഹണം പങ്കജ് കുമാറാണ് നിർവഹിച്ചിരിക്കുന്നത്. തൊണ്ണൂറുകള്‍ പശ്ചാത്തലമാക്കുന്ന സിരീസിന്റെ കഥ ഒരുക്കിയിരിക്കുന്നത് രാജ് നിദിമൊരുവും കൃഷ്ണ ഡികെയ്ക്ക് ഒപ്പം സുമന് കുമാറും കൂടി ചേര്‍ന്നാണ്. ആര് ബല്‍കി സംവിധാനം ചെയ്ത ‘ഛുപ്’ ആണ് ദുല്‍ഖറിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ബോളിവുഡ് ചിത്രം. ബൽകി തന്നെ ആയിരുന്നു ചിത്രത്തിന്റെ രചനയും.