തെലുഗു ചിത്രമായ ദേശമുദുരു എന്ന ചിത്രത്തിലൂടെയാണ് ഹന്‍സിക മോട്വാനി തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ഇതില്‍ അല്ലു അര്‍ജുന്റെ നായികയായാണ് എത്തിയത്. മികച്ച അഭിനയത്തിന് നിരവധി പുരസ്കാരങ്ങള്‍ താരത്തെ തേടിയെത്തി. തെലുഗുന് പുറമെ തമ്ഴ്, കന്നട, ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു.
ഹന്‍സിക ബാലതാരമായി ശക ലക ബൂം ബൂം എന്ന സീരിയലിലൂടെ ടെലിവിഷനില്‍ എത്തി. അതിനു ശേഷം കോയ് മില്‍ ഗയയില്‍ പ്രീതി സിന്റയ്ക്കും ഹൃതിക് റോഷനുമൊപ്പം കുട്ടികളിലൊരാളായും അഭിനയിച്ചിട്ടുണ്ട്.
View this post on Instagram
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് ഒരുപാട് ആരാധകരുണ്ട്. ഹന്‍സിക തന്റെ എല്ലാ ചിത്രങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഏറ്റവും പുതുതായി താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. സ്വിം സ്യൂ
ട്ടിലുള്ള താരത്തിന്റെ മനോഹര ചിത്രമാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.