സ്പാനിഷ് വൈബുമായി ‘പീസ്’ സിനിമയിലെ പുതിയ പാട്ട്; ‘ഹാപ്പിയർ’ ഏറ്റെടുത്ത് ആരാധകർ

ജോജു ജോർജ് നായകനായി എത്തുന്ന ‘പീസ്’ എന്ന സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി. ഇംഗ്ലീഷിലുള്ള ഹാപ്പിയർ എന്ന ഗാനമാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്. ദീപക് നായരുടെ വരികൾക്ക് ജുബൈർ മുഹമ്മദ് ആണ് സംഗീതം നൽകിയിരിക്കുന്നത്. സൻഫീർ കെ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഒരു നിർമാതാവ് കൂടിയാണ് ജോജു ജോർജ്. അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻ ഹൗസ്, സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സ് എന്നിവരുടെ ബാനറിലാണ് ചിത്രം എത്തുന്നത്. ഏതായാലും ഹാപ്പിയർ ഗാനത്തിന് ഒരു സ്പാനിഷ് വൈബ് ആണെന്നാണ് ആരാധകർ കമന്റ് ബോക്സിൽ അഭിപ്രായപ്പെടുന്നത്.

തൊടുപുഴയിലാണ് ചിത്രത്തിന്റെ കൂടുതൽ ഭാഗവും ഷൂട്ടിംഗ് നടന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ സഫർ സനൽ, രമേഷ് ഗിരിജ എന്നിവർ ചേർന്നാണ്. സൻഫീർ ആണ് സംവിധാനം. ക്യാമറ – ഷമീര്‍ ഗിബ്രന്‍, എഡിറ്റര്‍ – നൗഫല്‍ അബ്ദുള്ള, ആര്‍ട്ട് – ശ്രീജിത്ത് ഓടക്കാലി, സംഗീതം – ജുബൈര്‍ മുഹമ്മദ്, പ്രൊജക്ട് ഡിസൈനര്‍ – ബാദുഷ, പ്രൊഡക്ഷന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രതാപന്‍ കല്ലിയൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – സക്കീര്‍ ഹുസൈന്‍, ഫഹദ്, കോസ്റ്റ്യൂം ഡിസൈനിങ് – ജിഷാദ്, മേക്കപ്പ് – ഷാജി പുല്‍പ്പള്ളി, സ്റ്റില്‍സ് – ജിതിന്‍ മധു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – കെ ജെ വിനയന്‍, അസോസിയേറ്റ് ഡയറക്ടര്‍ – മുഹമ്മദ് റിയാസ്.

പീസ് സിനിമയിലെ തന്നെ ‘മാമാ ചായേൽ ഉറുമ്പ്’ എന്ന് തുടങ്ങുന്ന ഗാനം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ജോജു ജോർജ് നായകനായി എത്തുന്ന ചിത്രത്തിൽ സിദ്ദിഖ്, ആശാ ശരത്, രമ്യ നമ്പീശൻ, അദിതി രവി, മാമുക്കോയ, അനിൽ നെടുമങ്ങാട്, വിജിലേഷ് കാരയാട്, ഷാലു റഹീം എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജുബൈർ മുഹമ്മദാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. കാര്‍ലോസ് എന്ന ഡെലിവറി പാര്‍ട്ണറുടെ ജീവിതവും അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന സംഭവങ്ങളുമാണ് ചിത്രം. ജോജു ജോര്‍ജാണ് കാര്‍ലോസ് ആയി എത്തുന്നത്.

Webdesk

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 week ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 week ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 week ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

2 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago