ഹാപ്പി വെഡിങ്, ചങ്ക്സ്,ഒരു അഡാർ ലൗ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഒമർലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ധമാക്ക.യുവനടൻ അരുൺ ആണ് ചിത്രത്തിലെ നായകൻ.നിക്കി ഗൽറാണി ആണ് നായിക. ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, അരുൺ, തരികിട സാബു, ശ്രീജിത്ത് രവി എന്നിവർക്കൊപ്പം മുകേഷും ഊർവശിയും സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.നവംബർ 15ന് ചിത്രം തിയറ്ററുകളിലേക്ക് എത്തും.ചിത്രത്തിലെ ഹാപ്പി ഹാപ്പി എന്ന ആഘോഷഗാനത്തിന്റെ വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.ഗോപി സുന്ദർ ആണ് സംഗീത സംവിധായകൻ.ഗാനം കാണാം