ആട്ടവും പാട്ടുമായി വലിയ ആഘോഷത്തിമിർപ്പിലാണ് ലോകം പുതുവത്സരത്തെ വരവേറ്റത്. സമോവ, കിരിബാസ്, ടോംഗ എന്നീ ദ്വീപുകളിലാണ് ആദ്യം പുതുവർഷമെത്തിയത്. ന്യൂസിലൻഡും ഓക് ലൻഡും പുതുവർഷത്തെ ആവേശത്തോടെയാണ് വരവേറ്റത്. ഓക്‌ലാൻഡിലെ സ്കൈടവർ വർണപ്രഭയിൽ മുങ്ങി.മലയാളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്ര താരങ്ങളും വളരെ വർണ്ണാഭമായ രീതിയിൽ പുതുവത്സരദിനം കൊണ്ടാടി.ഇതിന്റെ ചിത്രങ്ങളെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
വലിയ വെടിക്കെട്ടോടെയാണ് ന്യൂസിലൻഡ് പുതുവർഷത്തെ വരവേറ്റത്. പതിവുപോലെ സിഡ്നി ആഘോഷ തിമിർപ്പിലായിരുന്നു. പ്രാർത്ഥനയോടെയാണ് ജപ്പാനിൽ ആളുകൾ പുതുവർഷത്തെ വരവേറ്റത്. അതേസമയം, പ്രതിഷേധങ്ങൾക്കിടയിൽ ആയിരുന്നു ഹോങ്കോംഗിൽ പുതുവർഷപ്പിറവി.
കേരളം വൻ ആഘോഷത്തോടെയാണ് പുതുവത്സരത്തെ വരവേറ്റത്. തിരുവനന്തപുരത്ത് കോവളത്തും കൊച്ചിയിൽ ഫോർട് കൊച്ചിയിലും കോഴിക്കോട് ബീച്ചിലും പുതുവർഷത്തെ വരവേറ്റ് ആഘോഷപരിപാടികൾ നടന്നു. പാട്ടും നൃത്തവുമായാണ് ആളുകൾ പുതുവർഷത്തെ വരവേറ്റത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…