ഒരു മതവും ആരോടും ഷഡ്ഡി ഇടാൻ പറയുന്നില്ലെന്ന നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഹരീഷ് ഇങ്ങനെ പറഞ്ഞത്. ഷഡ്ഡി ജനാധിപത്യത്തിന്റെ ഒരു വല്ലാത്ത ചോയിസാണെന്നും എല്ലാ മതക്കാർക്കും മതമില്ലാത്തവർക്കും പൊതുസമ്മതനാണ് ഷഡ്ഡിയെന്നും ഹരീഷ് പേരടി കുറിച്ചു. ഷഡ്ഡിയെ പോലെയുള്ള ഒരു ജനാധിപത്യ വസ്ത്രം ഒരു പാർട്ടികളുടെയും തെരഞ്ഞെടുപ്പ് ചിഹ്‌നം പോലുമല്ലെന്നും ഹരീഷ് പേരടി കുറിച്ചു.
ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ, ‘ഒരു മതവും ആരോടും ഷഡ്ഡി ഇടാൻ പറയുന്നില്ല… പക്ഷെ നിങ്ങളുടെ ലൈഗിംഗ അവയവങ്ങളെ ഇങ്ങിനെ ഉഷണിപ്പിച്ചു നിർത്തുന്നത് ശാസ്ത്രീയമായി ശരിയല്ലാ എന്നറിഞ്ഞിട്ടും എല്ലാ പുരോഗമനവാദികളും എല്ലാ മതക്കാരും ഷഡ്ഡിയിട്ടാണ് പൊതുസമൂഹത്തിൽ ഇറങ്ങുന്നത്… എല്ലാ മതക്കാർക്കും മതമില്ലാത്തവർക്കും പൊതുസമ്മതനായ ഷഡ്ഡിയെ പോലെയുള്ള ഒരു ജനാധിപത്യ വസ്ത്രം ഒരു പാർട്ടികളുടെയും തിരഞ്ഞെടുപ്പ് ചിഹ്‌നം പോലുമല്ല… മതമില്ലാത്ത,രാഷ്ടിയമില്ലാത്ത ഷഡ്ഡിയെ പോലത്തെ ഒരു പൊതു വസ്ത്രം നമ്മൾ കണ്ടെത്തേണ്ടിയിരിക്കുന്നു… ഷഡ്ഡി നി ശരിക്കും ജനാധിപത്യത്തിന്റെ ഒരു വല്ലാത്ത ചോയിസാണ്…’
നാടകത്തിൽ നിന്ന് സിനിമയിലേക്ക് എത്തിയ നടനാണ് ഹരീഷ് പേരടി. സിബി മലയിലിന്റെ ആയിരത്തിൽ ഒരുവൻ എന്ന സിനിമയിലാണ് ഹരീഷ് പേരടി ആദ്യമായി അഭിനയിച്ചത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയിലെ കൈതേരി സഹദേവൻ എന്ന കഥാപാത്രമാണ് ഹരീഷിന് കൂടുതൽ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…