Categories: Uncategorized

കൊലപാതക പരമ്പര സിനിമയാക്കാന്‍ ആലോചിച്ചാല്‍ സംസ്‌കാരത്തിന് ദോഷം, നിപയെ കച്ചവടം ചെയ്താല്‍ അത് സാംസ്‌കാരിക പ്രവര്‍ത്തനവും !!! ഹരീഷ് പേരടിയുടെ കുറിപ്പ്

രാഷ്ട്രീയമായാലും സിനിമയായാലും നിലപാടുകള്‍ വ്യക്തമാക്കുന്ന കാര്യത്തില്‍ നടന്‍ ഹരീഷ് പേരടി ആരെയും നോക്കാറില്ല. താരത്തിന്റെ വെട്ടിത്തുറന്നുള്ള പല നിലപാടും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയുള്ള ഹരീഷിന്റെ പുതിയ വിമര്‍ശനമാണ് ഇപ്പോള്‍ ശ്രദ്ദ പിടിച്ചുപറ്റുന്നത്.

ചലച്ചിത്ര മേളകകളെക്കുറിച്ചാണ് ഇത്തവണ അദ്ദേഹം തുറന്നുപറയുന്നത്.ലാറ്റിനമേരിക്കന്‍ കഥാപാത്രങ്ങളെയും കഥാ പരിസരങ്ങളെയും നമ്മുടെ തെങ്ങിന്‍ തോപ്പുകളിലേക്കും കായല്‍ പരിസരത്തേക്കും അതുപോലെ പറിച്ച നട്ട് ലോകസിനിമയുടെ കേരളാ ഏജന്‍സികളായ പ്രവര്‍ത്തിക്കുന്ന കള്ളന്‍മാര്‍ക്ക് എങ്ങിനെയാണ് ഇത്തരം മേളകളില്‍ ഇടം കിട്ടുന്നത് എന്ന് അദ്ദേഹം തുറന്നു ചോദിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം…

‘SFI, Dyfi,Cpm എന്നി സംഘടനകളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നു. എന്തിന് മേല്‍ശാന്തിയെ നിയമിക്കാന്‍ പോലും തിരഞ്ഞെടുപ്പ് നടക്കുന്നു. തു കൊണ്ട് ബുദ്ധിജീവികളിലും തിരഞ്ഞെടുപ്പ് നടത്തണം. അല്ലെങ്കില്‍ ഇതുപോലെയുള്ള ചലച്ചിത്ര മേളകള്‍ നമ്മള്‍ സഹിക്കേണ്ടി വരും. ലാറ്റിനമേരിക്കന്‍ കഥാപാത്രങ്ങളെയും കഥാ പരിസരങ്ങളെയും നമ്മുടെ തെങ്ങിന്‍ തോപ്പുകളിലേക്കും കായല്‍ പരിസരത്തേക്കും അതുപോലെ പറിച്ച നട്ട് ലോകസിനിമയുടെ കേരളാ ഏജന്‍സികളായ പ്രവര്‍ത്തിക്കുന്ന കള്ളന്‍മാര്‍ക്ക് എങ്ങിനെയാണ് ഇത്തരം മേളകളില്‍ ഇടം കിട്ടുന്നത്.’

‘കച്ചവട സിനിമകളില്‍ അഭിനയിക്കുന്ന ഒരാള്‍ എന്ന നിലക്ക് പറയട്ടെ, പുലിമുരുകനും മധുരരാജയും ബാഹുബലിയും ഉണ്ടാക്കാന്‍ നല്ലപാടാണ്. അത് സിനിമയുടെ സാങ്കേതികതയെക്കുറിച്ചും സാധരണക്കാരന്‍ കാണുന്ന തിയ്യറ്റര്‍ അനുഭവങ്ങളെയും അവന്റെ സ്വപനങ്ങളിലെ നായകന്റെയും അളവുകളെ കൃത്യമായി തൂക്കിയെടുത്തുണ്ടാക്കുന്ന ഞാണിന്‍മേല്‍ കളിയാണ്. അല്ലാതെ പാതി ബുദ്ധിജീവിത്വവും പാതി കച്ചവടവുമായ ഒരു സേഫ് സോണ്‍ കപടതയല്ലാ. കൂടത്തായി കൊലപാതക പരമ്പര ആരെങ്കിലും സിനിമയാക്കാന്‍ ആലോചിച്ചാല്‍ അത് സാംസ്‌കാരിക അപചയം. നിപ എന്ന മഹാരോഗത്തെ ഉടനെ കച്ചവടം ചെയ്താല്‍ അത് സാംസ്‌കാരിക പ്രവര്‍ത്തനവും ചലച്ചിത്രമേളകളില്‍ ഇടം പിടിക്കേണ്ടതും എന്ന് ആരാണ് തിരുമാനിക്കുന്നത്. നികുതി കൊടുക്കുന്ന ഞങ്ങള്‍ സാധാരണക്കാര്‍ പറയുന്നു. കപട ബുദ്ധിജീവികളെ ഇങ്ങിനെ അഴിച്ച് വിടാതിരിക്കുക. സിനിമയെ സ്നേഹിക്കുന്ന ഒരു പാട് പുതിയ തലമുറയുണ്ട് അവര്‍ക്ക് അവസരം നല്‍കുക. സിനിമയുണ്ടാക്കാന്‍ മാത്രമല്ല അത് തിരഞ്ഞെടുക്കാനും.’

webadmin

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 week ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 week ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 week ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

2 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago