Categories: MalayalamNews

കോവിഡ് കാലത്ത് ‘പഞ്ചാബി ഹൗസി’ന് ടൈൽസ് ഒട്ടിച്ച് ഹരിശ്രീ അശോകനും കുടുംബവും

റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത പഞ്ചാബി ഹൗസിലെ കോമഡി സീനുകളെല്ലാം മലയാളികള്‍ക്ക് എന്നെന്നും പ്രിയപ്പെട്ടതാണ്. എത്ര കണ്ടാലും മതി വരാത്ത നിരവധി കോമെഡി സീനുകള്‍ ചിത്രത്തിലുണ്ട്. ഗംഗാധരന്‍ മുതലാളിയും രമണനുമാണ് പല കോമെഡി സീനുകളിലും ആരാധകരില്‍ ചിരി പൊട്ടിച്ചത്. ദിലീപാണ് നായകനെങ്കിലും സിനിമയില്‍ സ്‌കോര്‍ ചെയ്തത് രമണനാണ്. ചിത്രം ഇറങ്ങി വര്‍ഷങ്ങള്‍ കഴിയുമ്പോഴും രമണനും ചിത്രത്തിലെ കോമെഡി സീനുകള്‍ക്കും മരണമില്ല. ട്രോളുകളിലും നിറ സാന്നിധ്യമാണ് രമണന്‍. തന്റെ വീടിനും പഞ്ചാബി ഹൗസ് എന്നാണ് ഹരിശ്രീ അശോകൻ പേരിട്ടിരിക്കുന്നത്.

കൊറോണഭീതിയിൽ ലോകം മുഴുവൻ ലോക്ക് ഡൗണിലേക്ക് പോയപ്പോൾ എല്ലാവരും വീടുകളിൽ അവരെ കൊണ്ട് ചെയ്യാവുന്ന പ്രവർത്തികൾ ചെയ്യുകയാണ്. ലോക്ക് ഡൗണിൽ തന്റെ ‘പഞ്ചാബി ഹൗസി’ൽ ടൈൽസ് ഒട്ടിക്കൽ വിജയകരമായി പൂർത്തീകരിച്ചിരിക്കുകയാണ് നടൻ ഹരിശ്രീ അശോകനും കുടുംബവും. ലോക്ക് ഡൗൺ കാലത്ത് വീടിന്റെ മുകളിലെ നിലയിലെ ടൈൽസ് പൊട്ടിയപ്പോൾ നന്നാക്കുവാൻ ആരെയും ലഭിക്കാത്ത സാഹചര്യത്തിലാണ് കുടുംബസമേതം ഹരിശ്രീ അശോകൻ ടൈൽസ് ഒട്ടിക്കുവാൻ തീരുമാനിച്ചത്. മകനും നടനുമായ അർജുൻ അശോകന്റെ ഭാര്യയുടെ കാലും ടൈൽസ് കൊണ്ട് മുറിഞ്ഞിരുന്നു. കൊച്ചുമകൻ ഓടി നടക്കുന്ന പ്രായം കൂടിയായതിനാൽ ടൈൽസ് ഒട്ടിക്കൽ അത്യാവശ്യമായിരുന്നു.

ഈ ലോക്ക് ഡൗൺ കാലത്ത് ഇതൊരു ചലഞ്ചായി ഏറ്റെടുത്ത ഹരിശ്രീ അശോകനും കുടുംബവും സ്റ്റിക്കർ ഉപയോഗിച്ച് ഒട്ടിച്ചുതുടങ്ങി. ആദ്യം ടൈൽ ഒട്ടിക്കൽ ബുദ്ധിമുട്ടായിരുന്നു. ഒരുവശം ഒട്ടിക്കുമ്പോൾ മറുവശം പൊട്ടി വരും. ആ വെല്ലുവിളികളെല്ലാം തരണം ചെയ്‌തു ഈ ഉദ്യമത്തിൽ കുടുംബം വിജയിച്ചു.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

3 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

4 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago