മാതാപിതാക്കളായതിന്റെ സന്തോഷവാർത്ത പങ്കുവെച്ച നടി നയൻതാരയ്ക്കും സംവിധായകൻ വിഘ്നേഷ് ശിവനും എതിരെ സോഷ്യൽ മീഡിയയിൽ വിദ്വേഷ കമന്റുകൾ. ഇരട്ടക്കുട്ടികൾ ജനിച്ചതിന്റെ സന്തോഷം കഴിഞ്ഞദിവസമാണ് നയൻതാരയും വിഘ്നേഷും സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ജൂൺ മാസത്തിൽ വിവാഹിതരായ വിഘ്നേഷിനും നയൻസിനും ഒക്ടോബറിൽ കുഞ്ഞുങ്ങളുണ്ടായതാണ് സോഷ്യൽ മീഡിയയിൽ ചിലരെ ചൊടിപ്പിച്ചത്. വാടക ഗർഭധാരണത്തിലൂടെയാണ് ഇരുവർക്കും കുഞ്ഞുങ്ങളുണ്ടായത് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ദേശീയമാധ്യമങ്ങൾ ഉൾപ്പെടെ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ, കാര്യമെന്താണെന്ന് അന്വേഷിക്കാൻ പോലും തയ്യാറാകാതെ താരദമ്പതികളെ അധിക്ഷേപ കമന്റുകളാൽ മൂടുകയാണ് സോഷ്യൽ മീഡിയയിൽ ചിലർ. തികച്ചും അശ്ലീലം നിറഞ്ഞ അധിക്ഷേപകരമായ കമന്റുകളാണ് താരദമ്പതികൾക്ക് എതിരെ ചിലർ സോഷ്യൽമീഡിയയിൽ ഉന്നയിക്കുന്നത്. സിനിമ പോലെ തന്നെ പാട്ട് കഴിഞ്ഞപ്പോൾ കുട്ടികളും ആയി, എന്നാലും നാലു മാസത്തിൽ, ഇതെന്തോന്ന് ദിവ്യ ഗർഭമോ, വാർത്ത കേട്ട് ബോധം പോയി വിഘ്നേഷ് എന്നിങ്ങനെ പോകുന്നു കമന്റുകൾ.
ഷൂട്ടിംഗ് നേരത്തെ തുടങ്ങിയതു കൊണ്ട് റിലീസ് പെട്ടെന്നായി, കല്യാണത്തിന് മുന്നേ കാറ്റ് വീശിയപ്പോൾ ഉണ്ടായതായിരിക്കും, സിനിമയല്ലേ എല്ലാം രണ്ടര മണിക്കൂറിൽ, തമിഴകത്തൊക്കെ ഇങ്ങനെയാണോ മൂന്ന് നാല് മാസം കഴിയുമ്പോൾ കുട്ടികളുണ്ടാകുമോ, കല്യാണം കഴിഞ്ഞ് തായ് ലൻഡിൽ പോയി വന്നപ്പോ ദേ രണ്ടിന്റെ കൈയിലും ഓരോ ട്രോഫികൾ, ഒരു വെടിക്ക് രണ്ട് പക്ഷികൾ, സീരിയൽ നടികളുടെ ഗർഭകാലം അമ്പതുമാസവും സിനിമ നടികളുടെ ഗർഭകാലം അഞ്ചു മാസവുമാണ് എന്നിങ്ങനെ പോകുന്നു കമന്റുകൾ.
Amma & Appa❤️ 👨👩👦👦#wikkinayan
twin baby Boys❤️❤️
Uyir😇❤️& Ulagam😇❤️👨👩👦👦 Blessed pic.twitter.com/noyfq1I6RO— Nayanthara✨ (@NayantharaU) October 9, 2022