മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ നന്‍പകല്‍ നേരത്ത് മയക്കം പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. മികച്ച തീയറ്ററുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് ദുല്‍ഖര്‍ സല്മാന് പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്.
‘വ്യത്യസ്തവും മാന്ത്രികവുമായ കഥപറച്ചിലും ഹൃദയസ്പര്‍ശിയായ പ്രകടനങ്ങളുമായി നന്‍പകല്‍ നേരത്ത് മയക്കം തിയേറ്ററുകളില്‍. അതിമനോഹരമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നിങ്ങളുടെ കുടുംബത്തോടൊപ്പം സിനിമ കാണുക, ചിന്തകള്‍ പങ്കിടുക’, എന്നാണ് ദുല്‍ഖര്‍ കുറിച്ചത്. നിരവധി പേരാണ് ദുല്‍ഖറിന്റെ പോസ്റ്റിന് ലൈക്ക് ചെയ്തും കമന്റ് ചെയ്തുമെത്തിയത്.
മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ആദ്യ ചിത്രമാണിത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. ട്രൂത്ത് ഫിലിംസാണ് ചിത്രത്തിന്റെ ഓവര്‍സീസ് റിലീസ് നടത്തുന്നത്. രമ്യാ പാണ്ട്യന്, അശോകന്, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക് കുമാര്‍, രാജേഷ് ശര്‍മ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ദീപു എസ്. ജോസഫാണ് നിര്‍വഹിച്ചിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടേതു തന്നെയാണ് കഥ. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് എസ്. ഹരീഷാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിഷ്ണു സുഗതനും അനൂപ് സുന്ദരനും നിര്‍വഹിച്ചിരിക്കുന്നു. പ്രതീഷ് ശേഖറാണ് പി.ആര്.ഒ