തല അജിത് നായകനായെത്തിയ പുതിയ ചിത്രമാണ് വിശ്വാസം.അജിത്തിന്റെ നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.ഇവരെ കൂടാതെ ജഗപതി ബാബു,യോഗി ബാബു,വിവേക് തുടങ്ങിവരും ചിത്രത്തിൽ അഭിനയിക്കുന്നു.ഡി. ഇമൻ ആണ് സംഗീതം.ചിത്രം ജനുവരി പത്തിന് തിയറ്ററുകളിൽ എത്തും.കേരളത്തിൽ മുളകുപ്പാടം ഫിലിംസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.
ചിത്രത്തിന്റെ ആദ്യ ദിനത്തിലെ ടിക്കറ്റിന് വേണ്ടി ആരാധകർ നെട്ടോട്ടമൊടുകയാണ്.അംബട്ടൂര്‍ റക്കി മള്‍ട്ടിപ്ലക്സ് തീയേറ്ററില്‍ നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ വൈറലാകുകയാണ്.തിയറ്ററിന്റെ ഗേറ്റ് തകർത്തുകൊണ്ടാണ് ആരാധകർ ടിക്കറ്റ് കൗണ്ടറിലേക്ക് ഓടുന്നത് . അത്രമേൽ ആവേശത്തോടെയാണ് ചിത്രത്തെ വരവേൽക്കാൻ തല ആരാധകർ ഒരുങ്ങുന്നത്.കേരളത്തിൽ റെക്കോർഡ് സ്ക്രീനുകളിൽ ആണ് ചിത്രം എത്തുന്നത്.
Heavy rush for #Viswasam bookings all over the state.. @SathyaJyothi_ @kjr_studios pic.twitter.com/UJ0R0EJ0D1
— Ramesh Bala (@rameshlaus) January 6, 2019