ഗാനാസ്വാദകരുടെ പ്രിയപ്പെട്ട ഗായിക കെ എസ് ചിത്ര അകാലത്തില്‍ മരണത്തിന് കീഴടങ്ങിയ സ്വന്തം മകള്‍ നന്ദനയുടെ ഓര്‍മ്മദിനത്തില്‍ ഹൃദയംത്തോട് ചേർത്ത് എഴുതിയ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. മകളുടെ വളരെ സന്തോഷത്തോടെ പുഞ്ചിരിക്കുന്ന ഒരു ചിത്രത്തിനൊപ്പം പങ്കുവെച്ച വാര്‍ത്തകള്‍ ആരാധകരുടെ മനസ്സിൽ വേദന ഉണ്ടാക്കുന്നതായിരുന്നു. നന്ദനയുടെ വേര്‍പാടിന്റെ പത്താം വര്‍ഷമാണിത്.
View this post on Instagram
ചിത്രയുടെ കുറിപ്പ് ഇങ്ങനെ…..
‘നിന്റെ ജനനം ആയിരുന്നു ഞങ്ങള്‍ക്കു ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം. നിന്റെ ഓര്‍മകള്‍ ഞങ്ങള്‍ക്കെന്നും നിധി പോലെയാണ്. ഞങ്ങള്‍ക്കു നിന്നോടുള്ള സ്നേഹം വാക്കുകള്‍ക്കപ്പുറമാണ്. നിന്റെ ഓര്‍മകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ കൊത്തിവച്ചിരിക്കുന്നു. അത് എന്നേയ്ക്കും നിലനില്ക്കുകയും ചെയ്യും. ഒരു വേള എങ്കിലും നിന്നെ കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നീ ഞങ്ങള്‍ക്ക് എത്രമാത്രം വിലപ്പെട്ടതാണെന്ന് ആ നിമിഷം ഞങ്ങള്‍ക്കു നിന്നോടു പറയണം. പ്രിയ നന്ദന, നിന്നെ ഒരുപാട് മിസ് ചെയ്യുന്നു’,