ദളപതി വിജയ്യെ നായകനാക്കി കൈതി സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് മാസ്റ്റർ. ചിത്രത്തിലെ ‘കുട്ടിസ്റ്റോറി’ എന്ന ഗാനത്തിന്റെ ലിറിക്ക് വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. അനിരുദ്ധ് ഈണമിട്ട് വിജയ് തന്നെ ആലപിച്ച ഗാനം റിലീസ് ചെയ്ത് രണ്ടു ദിവസം പിന്നിട്ടിട്ടും യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതാണ്. 13 മില്യൺ വ്യൂസാണ് ഗാനത്തിന് ഇത് വരെ ലഭിച്ചത്.
രസകരമായ ട്യൂണിനൊപ്പം പ്രചോദനം പകരുന്ന അരുൺരാജാ കാമരാജ് ഒരുക്കിയ വരികളുമാണ് ഗാനത്തിന്റെ ഹൈലൈറ്റ്. അതിലുമേറെ ചർച്ച ചെയ്യപ്പെട്ടത് ഗാനത്തിന്റെ മനോഹരമായ ആനിമേഷൻ വർക്കാണ്. അത് ചെയ്ത കലാകാരനെ പരിചയപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. സംവിധായകൻ ലോകേഷ് കനകരാജിന്റെ അടുത്ത സുഹൃത്തും കൈതി, മാസ്റ്റർ തുടങ്ങിയ ചിത്രങ്ങളുടെ അസ്സോസിയേറ്റ് സംവിധായകനുമായ ലോഗിയാണ് ഈ ആനിമേഷൻ വീഡിയോക്ക് പിന്നിൽ.
Thank you @Jagadishbliss Anna, @anirudhofficial bro, Thalapathy Vijay Anna and my mentor @Dir_Lokesh Anna for this amazing opportunity. Couldn’t have done this without Siva Anna of Real Works Studios in this short period. https://t.co/karBJ9y8rt
— Logi (@filmmaker_logi) February 14, 2020
ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രത്തിൽ വിജയ് സേതുപതി ആണ് വില്ലൻ ആയി എത്തുന്നത്. ഇവരെ കൂടാതെ മാളവിക മോഹനൻ, ശന്തനു ഭാഗ്യരാജ് എന്നിവരും അഭിനയിക്കുന്നുണ്ട്. സേവ്യർ ബ്രിട്ടോ നിർമ്മിക്കുന്ന ഈ ചിത്രം ഈ വർഷം ഏപ്രിലിലാണ് റിലീസ് ചെയ്യുക. സത്യൻ സൂര്യൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഫിലോമിൻ രാജ് ആണ്. കൈദി എന്ന ബ്ലോക്ക്ബസ്റ്റർ കാർത്തി ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്.
Lokiii🔥🔥 thaaru maaru thakkali soru 🔥🔥 loved the lyrical video of #KuttiStory 💛
Makkaley… u can follow him also for updates 👍🏻🤩
Sorry Lokiii @filmmaker_logi 😂🤣#Master https://t.co/7lp90UVzG9— Shanthnu 🌟 ஷாந்தனு Buddy (@imKBRshanthnu) February 14, 2020