സൂപ്പര്‍ ഹിറ്റ് ഫാമിലി ഷോ ‘ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് – അടി മോനേ ബസര്‍’ ആറു വര്‍ഷങ്ങള്‍ക്ക് ശേഷം ഏഷ്യാനെറ്റില്‍ വീണ്ടും എത്തുന്നു. ഉടന്‍ ആരംഭിക്കുന്ന സീസണ് 2 ല്‍ മലയാളികളുടെ പ്രിയങ്കരനായ ചലചിത്ര താരം സുരാജ് വെഞ്ഞാറമൂട് അവതാരക വേഷത്തിൽ എത്തും.
അളവറ്റ അറിവിന്റെയും അണ്‍ലിമിറ്റഡ് ആഘോഷങ്ങളുടെയും ഈ വേദിയില്‍ കുടുംബങ്ങള്‍ക്ക് ഒരുമിച്ച് പങ്കെടുത്ത് ക്യാഷ്പ്രൈസുകള് നേടാം. 8 – 12 വയസിനിടെ പ്രായമുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം.
പങ്കെടുക്കുന്നതിനായി ഏഷ്യാനെറ്റ് ചാനലിലോ സോഷ്യല്‍ മീഡിയ പേജുകളിലോ പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങള്‍ക്ക് FFF<space>CORRECT OPTION<space>KID AGE<space>PINCODE<space>GENDER(M/F)എന്ന ഫോര്‍മാറ്റില്‍ ഉത്തരമെഴുതി 5757520 എന്ന നമ്പറിലേക്ക് SMS ചെയ്യൂ. ശരിയുത്തരം അയക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഫാമിലിക്ക് പ്രോഗ്രാമിലേക്ക് യോഗ്യത നേടാം.