ബിജു മേനോന്, ഗുരു സോമസുന്ദരം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ദീപു അന്തിക്കാട് ഒരുക്കിയ നാലാംമുറ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ലക്കി സ്റ്റാര്‍ എന്ന ചിത്രത്തിന് ശേഷം നീണ്ട ഇടവേള കഴിഞ്ഞ് ദീപു അന്തിക്കാട് ഒരുക്കിയ ചിത്രം പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. റിലീസിന് പിന്നാലെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തില്‍ വീണ്ടുെമാരു മികച്ച ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ലഭിച്ചുവെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
മെന്റല്‍ ഗെയിം പോലെ ചോദ്യങ്ങളും ഉത്തരങ്ങളും കലര്‍ന്ന ഒരു ഇന്ററോഗേഷണല് സിനിമയാണു നാലാംമുറ. ത്രില്ലര്‍ ചിത്രങ്ങളില്‍ ഇതുവരെ അവലംബിക്കാത്ത പുത്തന്‍ ആഖ്യാന ശൈലിയിലൂടെയാണ് നാലാംമുറ ഒരുക്കിയിരിക്കുന്നത്. മലയാളി പ്രേക്ഷകര്‍ക്ക് പുതിയ ഒരു സിനിമ അനുഭവമാണ് നാലാം മുറയിലൂടെ സംവിധായകന് ദീപു അന്തിക്കാട് സമ്മാനിക്കുന്നത്. ചിത്രം ആരംഭിച്ച ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടാണ് കഥ മുന്നേറുന്നത്. സ്വര്‍ണക്കടത്ത്, ലഹരി തുടങ്ങിയ വിഷയങ്ങളും ചിത്രം കൈകാര്യം ചെയ്യുന്നുണ്ട്.
ക്രൈംബ്രാഞ്ച് ഓഫസറായാണ് ചിത്രത്തില്‍ ബിജു മേനോന് എത്തുന്നത്. ബിജുമേനോന്റെയും ഗുരു സോമസുന്ദരത്തിന്റെയും മത്സരിച്ചുള്ള അഭിനയപ്രകടനങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ദിവ്യാ പിള്ള, അലന്‍സിയര്‍, പ്രശാന്ത് അലക്സാണ്ടര്‍, ശാന്തി പ്രിയ, ഷീലു ഏബ്രഹാം, ശ്യാം, ഋഷി സുരേഷ്, എന്നിവരും ചിത്രത്തില്‍ ഗംഭീര പ്രകടനങ്ങളുമായി തിളങ്ങുന്നു. കൈലാഷ് മേനോന് ഒരുക്കിയ ഗാനങ്ങള്‍ ഇതിനോടകം തന്നെ ഹിറ്റ്ച്ചാര്ട്ടുകളില് ഇടംപിടിച്ചു കഴിഞ്ഞിരുന്നു. ഗോപി സുന്ദര്‍ ഒരുക്കിയ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം പ്രേക്ഷകരെ തീയറ്ററുകളില്‍ ത്രസിപ്പിക്കുന്നുണ്ട്. ലോകനാഥന് ശ്രീനിവാസന് ഒരുക്കിയ കേരളത്തിലെ മലയോര പ്രദേശങ്ങളുടെ മനോഹരമായ ദൃശ്യഭംഗി ചിത്രത്തില്‍ എടുത്തു പറയേണ്ടതാണ്. സമീര്‍ മുഹമ്മദാണ് സിനിമയുടെ ചിത്രസമിയോജനം നിര്‍വഹിച്ചിരിക്കുന്നത്. യുഎഫ്ഐ മോഷന്‍ പിക്ച്ചേര്‍സിനു വേണ്ടി കിഷോര്‍ വാര്യത്ത് (യുഎസ്എ), ലക്ഷമി നാഥ് ക്രിയേഷന്‍സിനു വേണ്ടി സുധീഷ് പിള്ള, സെലിബ്രാന്റ്സിനു വേണ്ടി ഷിബു അന്തിക്കാട് എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്.