മലയാളത്തില്‍ വീണ്ടുമൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍; പുതിയ ആഖ്യാന ശൈലികൊണ്ട് ശ്രദ്ധനേടി നാലാംമുറ

ബിജു മേനോന്‍, ഗുരു സോമസുന്ദരം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ദീപു അന്തിക്കാട് ഒരുക്കിയ നാലാംമുറ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ലക്കി സ്റ്റാര്‍ എന്ന ചിത്രത്തിന് ശേഷം നീണ്ട ഇടവേള കഴിഞ്ഞ് ദീപു അന്തിക്കാട് ഒരുക്കിയ ചിത്രം പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. റിലീസിന് പിന്നാലെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തില്‍ വീണ്ടുെമാരു മികച്ച ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ലഭിച്ചുവെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

മെന്റല്‍ ഗെയിം പോലെ ചോദ്യങ്ങളും ഉത്തരങ്ങളും കലര്‍ന്ന ഒരു ഇന്ററോഗേഷണല്‍ സിനിമയാണു നാലാംമുറ. ത്രില്ലര്‍ ചിത്രങ്ങളില്‍ ഇതുവരെ അവലംബിക്കാത്ത പുത്തന്‍ ആഖ്യാന ശൈലിയിലൂടെയാണ് നാലാംമുറ ഒരുക്കിയിരിക്കുന്നത്. മലയാളി പ്രേക്ഷകര്‍ക്ക് പുതിയ ഒരു സിനിമ അനുഭവമാണ് നാലാം മുറയിലൂടെ സംവിധായകന്‍ ദീപു അന്തിക്കാട് സമ്മാനിക്കുന്നത്. ചിത്രം ആരംഭിച്ച ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടാണ് കഥ മുന്നേറുന്നത്. സ്വര്‍ണക്കടത്ത്, ലഹരി തുടങ്ങിയ വിഷയങ്ങളും ചിത്രം കൈകാര്യം ചെയ്യുന്നുണ്ട്.

ക്രൈംബ്രാഞ്ച് ഓഫസറായാണ് ചിത്രത്തില്‍ ബിജു മേനോന്‍ എത്തുന്നത്. ബിജുമേനോന്റെയും ഗുരു സോമസുന്ദരത്തിന്റെയും മത്സരിച്ചുള്ള അഭിനയപ്രകടനങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ദിവ്യാ പിള്ള, അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ശാന്തി പ്രിയ, ഷീലു ഏബ്രഹാം, ശ്യാം, ഋഷി സുരേഷ്, എന്നിവരും ചിത്രത്തില്‍ ഗംഭീര പ്രകടനങ്ങളുമായി തിളങ്ങുന്നു. കൈലാഷ് മേനോന്‍ ഒരുക്കിയ ഗാനങ്ങള്‍ ഇതിനോടകം തന്നെ ഹിറ്റ്ച്ചാര്‍ട്ടുകളില്‍ ഇടംപിടിച്ചു കഴിഞ്ഞിരുന്നു. ഗോപി സുന്ദര്‍ ഒരുക്കിയ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം പ്രേക്ഷകരെ തീയറ്ററുകളില്‍ ത്രസിപ്പിക്കുന്നുണ്ട്. ലോകനാഥന്‍ ശ്രീനിവാസന്‍ ഒരുക്കിയ കേരളത്തിലെ മലയോര പ്രദേശങ്ങളുടെ മനോഹരമായ ദൃശ്യഭംഗി ചിത്രത്തില്‍ എടുത്തു പറയേണ്ടതാണ്. സമീര്‍ മുഹമ്മദാണ് സിനിമയുടെ ചിത്രസമിയോജനം നിര്‍വഹിച്ചിരിക്കുന്നത്. യുഎഫ്‌ഐ മോഷന്‍ പിക്‌ച്ചേര്‍സിനു വേണ്ടി കിഷോര്‍ വാര്യത്ത് (യുഎസ്എ), ലക്ഷമി നാഥ് ക്രിയേഷന്‍സിനു വേണ്ടി സുധീഷ് പിള്ള, സെലിബ്രാന്റ്‌സിനു വേണ്ടി ഷിബു അന്തിക്കാട് എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago